കോതമംഗലം: വാരപ്പെട്ടി ബ്ലോക്ക് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഈവനിങ്ങ് ഒ.പി ആരംഭിക്കുന്നു.
രോഗികൾക്ക് വൈകിട്ട് വരെയുള്ള സേവനത്തിനായി ഡോക്ടർ , ഫാർമസിസ്റ്റ് , ലാബ് ടെക്നിഷ്യൻ എന്നിവരെ നിയമിച്ചു കൊണ്ട് ആരംഭിക്കുന്ന ഈവനിംങ്ങ് ഒ.പി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജയിംസ് കോറമ്പേൽ അദ്ധ്യക്ഷ തവഹിച്ചു . ബ്ലോക്ക് ഡിവിഷൻ മെമ്പർ ഡയാന നോബി, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമാരായ ജോമി തെക്കേക്കര , സാലി ഐപ്പ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസാമോൾ ഇസ്മായിൽ, ആനീസ് ഫ്രാൻസിസ്, ടി.കെ കുഞ്ഞുമോൻ , എച്ച് എം സി മെമ്പർ മാർ എന്നിവർ പങ്കെടുത്തു.
ഈവനിംഗ് ഒ.പി 12 (12.02.2024) മുതൽ ആരംഭിക്കും.
