കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നു. ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച മാമലക്കണ്ടം ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ നസീബ റിപ്പോർട്ട് അവതരിപ്പിച്ചു.മുവാറ്റുപുഴ ഹോമിയോ സൂപ്രണ്ട് മിനി സി കുഞ്ഞ് , ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സി റോയി,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മനോഹരൻ, വാർഡ് മെമ്പർമാരായ ശ്രീജ ബിജു, സൽമ പരീത്,രേഖാ രാജു,എൽദോസ് ബേബി,സനൂപ്,ബിൻസി മോഹനൻ , ഗോപി ബദറൽ, ഡെയ്സി ജോയി,ബിനീഷ് നാരായണൻ,ജോഷി പൊട്ടക്കൽ, ഷീല രാജീവ്,ആലീസ് സിബി, സിഡിഎസ് ചെയർപേഴ്സൺ ഷെല്ലി പ്രസാദ്, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജോസ് പഴയപറമ്പിൽ, ബി ജെ പി ബൂത്ത് പ്രസിഡന്റ് ബാബു, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
സംഘാടക സമിതി കൺവീനർ പി എൻ കുഞ്ഞുമോൻ സ്വാഗതവും സംഘാടക സമിതി അംഗം സാബു വാറാടിയിൽ നന്ദിയും രേഖപ്പെടുത്തി.