കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പത്ത് ഗ്രാമസഭകളിലെയും ഹരിത കര്‍മ്മ സേനകള്‍ക്ക് നല്‍കുന്ന ട്രോളികളുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ നിര്‍വ്വഹിച്ചു.മാലിന്യ മുക്ത നാട് എന്ന ലക്ഷ്യത്തിനായി പഞ്ചായത്ത്‌തോറും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനം പ്രശംസനീയമാണ്.
അവര്‍ക്ക് സഹായകരമാം വിധം സംഭരിക്കുന്ന മാലിന്യങ്ങള്‍ എംസിഎഫി ലേക്ക് കൊണ്ടുപോകുന്നതിന് ഇത് വഴി എളുപ്പമാകും പത്ത് പഞ്ചായത്തുകളിലും 2023 – 2024 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തി 125 ട്രോളികള്‍ വിതരണ ത്തിനായി ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 5 പഞ്ചായത്തുകളില്‍ ഇലക്ട്രിക് ഓട്ടോ ഹരിത കര്‍മ്മ സേനകള്‍ക്ക് വിതരണം ചെയ്തിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോമി തെക്കേക്കര അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ മാമച്ചന്‍ ജോസഫ്, ജെസ്സി സാജു,ജോസ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് ബീന റോജോ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരായ സാലി ഐപ് ,ജയിംസ് കോറമ്പേല്‍,അംഗങ്ങളായ ആനിസ് ഫ്രാന്‍സിസ്,ഡയാന നോബി, നിസ മോള്‍ ഇസ്മായില്‍,ടി.കെ കുഞ്ഞുമോന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗോപി മുട്ടത്ത് , ബിഡിഒ ഡോ.അനുപം എസ്, കെ.ആര്‍ രാജേഷ് , കെ.കെ അമ്പിളി, ആല്‍ബി ജോര്‍ജ്, എന്നിവര്‍ പ്രസംഗിച്ചു.