കോതമംഗലം : നഗരസഭക്ക് മുന്നിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഷംസുദീൻ നരീക്ക മറ്റത്തിൽ നടത്തിവന്നിരുന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കേരള ക്യാറ്റിൽ മർച്ചന്റ് വെൽഫയർ അസോസിയേഷന്റെ നേതാക്കളായ സംസ്ഥാന സെക്രട്ടറി യൂസഫ് ഹാജി പത്തടിപാല, രക്ഷാധികാരി ഉമ്മർ മാഷ് പാലക്കാട്, ട്രഷറാർ ആദം നെല്ലിക്കുർശ്ശി, അനസ് പെരുമ്പാവൂർ എന്നിവർ ചേർന്ന് കോതമംഗലം നഗരസഭാ ചെയർമാൻ കെ കെ ടോമിയുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിച്ചത്.
