കോതമംഗലം : കോതമംഗലം താലൂക്കിലെ പട്ടയ വിതരണത്തിനു മുന്നോടിയായി ഡിജിറ്റൽ സർവ്വേ (ടോട്ടൽ സ്റ്റേഷൻ സർവ്വേ) നടപടികൾക്ക് തുടക്കമായി. സർവ്വേ നടപടികളുടെ താലൂക്ക് തല ഉദ്ഘാടനം വടാട്ടുപാറയിൽ ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. നവംബർ 4/11/ 2023 -ലെ സർക്കാർ ഉത്തരവ് പ്രകാരം ജണ്ടയ്ക്ക് വെളിയിലെ കൈവശഭൂമിയ്ക്ക് പട്ടയം നൽകുന്നതിനുള്ള സർവ്വേ നടപടികൾക്കാണ് താലൂക്കിൽ തുടക്കമായത്. പതിറ്റാണ്ടുകളായി പട്ടയത്തിന് കാത്തിരിക്കുന്ന 6 വില്ലേ ജുകളിലെ 5000 ത്തിലേറെ പേർക്ക് പുതിയ ഉത്തരവ് പ്രകാരം പട്ടയം കൊടുക്കാൻ കഴിയും.ഇതിന് മുന്നോടിയായിട്ടുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഇപ്പോൾ സെർവ്വേ നടപടികൾ ആരംഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണിപ്പോൾ പ്രാവർത്തികമാകാൻ പോകുന്നതെന്നും,അർഹരായ മുഴുവൻ പേർക്കും സമയ ബന്ധിതമായി തന്നെ പട്ടയം നൽകുമെന്നും എം എൽ എ പറഞ്ഞു. .ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ് നടപടിക്രമങ്ങൾ വിശദീകരിച്ചു.പഞ്ചായത്ത് അംഗം ബിൻസി മോഹനൻ, ഡെപ്യൂട്ടി തഹസിൽദാർ ജെയ്സൺ മാത്യു,ബ്ലോക്ക് പഞ്ചായത്ത് അംഗം ജയിംസ് കോറബേൽ, എം കെ രാമചന്ദ്രൻ , പി കെ പൗലോസ്,കെ എം വിനോദ്, പി എ അനസ്,എ ബി ശിവൻ,സന്ധ്യ ലാലു എന്നിവർ പങ്കെടുത്തു.
