കോതമംഗലം : കോതമംഗലം താലൂക്കിൽ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിയ്ക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം. ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സദസ്സായി ഡിസംബര്‍ 10-ലെ കോതമംഗലത്തെ നവകേരള സദസ്സ് മാറി എന്നും സദസ്സിന്റെ വിജയത്തിനായി സഹകരിച്ച ഏവരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ആന്റണി ജോണ്‍ എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. നവകേരള സദസ്സില്‍ 3911 നിവേദനങ്ങള്‍ ആണ് ലഭിച്ചതെന്നും ഇവയില്‍ എല്ലാം സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായുളള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് തഹസില്‍ദാര്‍ റേച്ചല്‍ കെ.വര്‍ഗീസ് യോഗത്തെ അറിയിച്ചു. മാമലക്കണ്ടം- എളംബ്ലാശേരി -കുളത്തികുടി റോഡിലൂടെയുളള ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം തടയുന്ന വനം വകുപ്പ് നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് യോഗം ചൂണ്ടിക്കാണിച്ചു. കോട്ടപ്പടി -കൂവകണ്ടം പ്രദേശങ്ങളും ഈ അടുത്തായി വനം വകുപ്പ് ഏര്‍പ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണം എന്നും യോഗം നിര്‍ദ്ദേശിച്ചു. വര്‍ദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരായി എക്സൈസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ കൂടുതല്‍ കര്‍ശനം ആക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകളിലും സ്ഥാപന പരിസരങ്ങളിലും മറ്റ് സ്വകാര്യ ഹോസ്റ്റലുകളിലും പരിസരങ്ങളിലും നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. രാത്രികാലങ്ങളില്‍ കോതമംഗലം നഗരത്തിലും ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളും താമസ സ്ഥലങ്ങളിലും പ്രത്യേകമായ നിരീക്ഷണം വേണമെന്ന് യോഗം തീരുമാനിച്ചു. നിലവില്‍ നടന്നു വരുന്ന ദേശീയപാത നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആക്കണമെന്നും പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ വിവിധ വകുപ്പുകളുടെ ഏകോപനം ദേശീയപാത അധികൃതര്‍ ഉറപ്പ് വരുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു. തങ്കളം-കോഴിപ്പിളളി ബൈപാസിന്റെ രണ്ടാം റീച്ചിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്ന് വരുന്നതായും പൊതുമരാമത്ത് വര്‍ക്കിലെ ബഡ്ജറ്റ് വര്‍ക്ക് ഉള്‍പ്പെടെ പുരോഗമിക്കുകയാണെന്നും PWD അധികൃതര്‍ യോഗത്തെ അറിയിച്ചു. തൃക്കാരിയൂര്‍-വേട്ടാമ്പാറ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും കലുങ്കുകള്‍ ഉള്‍പ്പെടെയുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും പൊതുമരാമത്ത് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. വര്‍ക്കുകള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ പൊതുമരാമത്ത്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഒത്തൊരുമയോടുളള പ്രവര്‍ത്തനം ഉണ്ടാകണമെന്നും എം.എല്‍.എ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.വന്യ മൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ഹാങ്ങിംഗ് ഫെന്‍സ് സ്ഥാപിക്കുന്നതിനുളള നടപടി സംയുക്തമായി പുരോഗമിക്കുകയാണെന്ന് വനം, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. കോട്ടപ്പടി വാവേലിയില്‍ കഴിഞ്ഞ ദിവസം അജ്ഞാത ജീവി വളര്‍ത്തു മൃഗത്തെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ കൂടടക്കം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോട്ടപ്പടി മാര്‍ ഏലിയാസ് സ്കൂളിന് സമീപത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, ദേശീയപാത പൊതുമരാമത്ത് വിഭാഗം എന്നിവര്‍ സംയുക്തമായി ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന യോഗം തീരുമാനിച്ചു. പെരിയാര്‍ വാലി- മുവാറ്റുപുഴ വാലി കനാലുകളിലൂടെ ഉളള ജല വിതരണം സാധാരണ നിലയില്‍ ആയിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കോതമംഗലത്തു പ്രവര്‍ത്തിക്കുന്ന മേഖല കാര്യാലയത്തില്‍ നിന്നുളള സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമം ആക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കം കാഷാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും 12 കോടി രൂപ കിഫ്ബി ഫണ്ട് ചെലവഴിച്ച് ഉള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും താലൂക്ക് ആശുപത്രി സൂ പ്രണ്ട് യോഗത്തെ അറിയിച്ചു. പട്ടണത്തിന്റെ പലമേഖലകളിലുമുള്ള അനധികൃത പാര്‍ക്കിംഗിനെതിരെ പോലിസ്,മോട്ടോര്‍ വാഹന വകപ്പുകള്‍ പരിശോധന കര്‍ശനമാക്കണമെന്നും യോഗം തീരുമാനിച്ചു. പാതയോരങ്ങളില്‍ വ്യാപകമായി ഡമ്പ് ചെയ്തിട്ടുളള ഇലക്ട്രി ക്ക് പോസ്റ്റുകളെ സംബന്ധിച്ച് കെ.എസ്.ഇ.ബി, പൊതുമരാമത്ത് ദേശീയപാത വകുപ്പുകള്‍ ആവശ്യമായ കൂടിയാലോചനകള്‍ നടത്തി വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് യോഗം നിര്‍ദ്ദേശിച്ചു പലമേഖലകളിലും നില്‍ക്കുന്ന അപകടകരമായ മരങ്ങള്‍ സമയബന്ധിതമായി മുറിച്ച് മാറ്റുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ കൃത്യമായ ശ്രദ്ധ ഉണ്ടാകണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ റേച്ചല്‍ കെ വര്‍ഗീസ്, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, മുവാറ്റുപുഴ എം.എല്‍.എ.യുടെ പ്രതിനിധി അജു വര്‍ഗീസ്, എം.എസ്.എല്‍ദോസ്, പ്രിന്‍സ് വര്‍ക്കി, തോമസ് തോമ്പ്ര , ഷാ ജന്‍ അമ്പാട്ട്, ബേബി പൗലോസ് , വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
You May Also Like
NEWS
കോതമംഗലം:കേരള കോണ്‍ഗ്രസ് എം. സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന, കോതമംഗലം കോളേജ് ജംങ്ഷന് സമീപം പീച്ചക്കര വീട്ടില്‍ ഷെവ. പി.കെ. സജീവ് (82) അന്തരിച്ചു. കെ.എം. മാണിയുടെ...
NEWS
കോതമംഗലം: കോതമംഗലത്തെ ചുവപ്പണിയിച്ച് കോതമംഗലം സിപിഐ എം ഏരിയ സമ്മേളനത്തിന് പ്രൗഡോജ്വല സമാപനം. പൊതുസമ്മേളനത്തിന് മുന്നോടിയായി കോതമംഗലം നഗരത്തേയും മണ്ണിനെയും മനസ്സിനെയും ചുവപ്പണിയച്ച ആയിരങ്ങൾ പങ്കെടുക്ക പൊതുപ്രകടനം സി പിഐ എമ്മിന്റെ കരുത്ത്...
NEWS
കോതമംഗലം: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ,നെല്ലിക്കുഴി കുമ്മത്തുകുടി വീട്ടിൽ നാദിർഷാ (34)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ...
NEWS
കോതമംഗലം – ബ്രൌൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളികൾ കോതമംഗലത്ത് എക്സൈസ് പിടിയിൽ.ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോതമംഗലത്ത് വിവിധ...
NEWS
കോതമംഗലം:- വാരപ്പെട്ടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ അടുക്കള പച്ചക്കറി തോട്ടത്തില്‍ കുട്ടിക്കര്‍ഷകര്‍ വിളവെടുത്തു. വിത്തു നടീല്‍ മുതല്‍ വിളവെടുപ്പു വരെയുള്ള ഒരോ ഘട്ടങ്ങളിലും കുട്ടികളുടെ സജീവ സാന്നിധ്യത്തോടെയാണ് സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷി...
CRIME
കോതമംഗലം : പുതുപ്പാടി ലിഫ്റ്റ് ഇറിഗേഷൻ്റെ പമ്പ് ഹൗസിൽ നിന്നും ചെമ്പുകമ്പി മോഷണം നടത്തിയ രണ്ടു പ്രതികൾ പോലീസ് കസ്റ്റഡിയിലായി. കക്കടാശേരി വലിയ വീട്ടിൽ ഹാരിസ് ബഷീർ, ബംഗാൾ മുർഷിദാബാദ് സ്വദേശി മുഹമ്മദ്...
CRIME
കോതമംഗലം: ബാറിലെ ആക്രമണ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ മുളവൂര്‍ പൊന്നിരിക്കപറമ്പ് ഭാഗത്ത് പുത്തന്‍പുര അന്‍വര്‍ (34), കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി അജിത്ത്(31) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 14...
NEWS
കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നെവിൻ പോൾ , വിജയ് മെർച്ചൻ്റ് ട്രോഫിക്കുള്ള (അണ്ടർ 16) കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടി. എറണാകുളം, ഇടുക്കി ,തൃശ്ശൂർ...
NEWS
കോതമംഗലം: നേര്യമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ തിരയിളക്കം പോലെ പ്രതിഭാസം. കിണറിലെ തിരയിളക്കത്തില്‍ വീട്ടുകാരും സമീപവാസികളും ആശങ്കയില്‍. നേര്യമംഗലം നവോദയ വിദ്യാലയത്തിന് സമീപം മറ്റത്തില്‍ കുമാരന്റെ വീടിനോട് ചേര്‍ന്ന കിണറ്റിലാണ് വെള്ളം അടിയില്‍നിന്ന്...
NEWS
കോതമംഗലം: കേരള ഫ്ലോറിംഗ് ട്രെഡ് യുണിയൻ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് കാമ്പയിനും വിതരണവും കോതമംഗലത്ത് വച്ച് നടന്നു.കെ.എഫ്.ടി.യു കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് ബിജു വട്ടപറമ്പിലിൻ്റെ അധ്യക്ഷതയിൽ കോതമംഗലം...
NEWS
കോതമംഗലം : ഹൈറേഞ്ചിൻ്റെ കവാടമായ കോതമംഗലത്തിൻ്റെ മണ്ണും മനസ്സും തൊട്ടറിഞ്ഞ് പോരാട്ടത്തിന്റെ പുത്തൻ വഴികൾ തുറന്ന് സിപിഐ എം കോതമംഗലം ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം. പ്രത്യേകം സജ്ജമാക്കിയ രക്തസാക്ഷി നഗറിൽ മുതിർന്ന...
NEWS
കോതമംഗലം : മലയിൻകീഴ് ഫാദർ ജെ ബി എം യു പി സ്കൂളിൽ ജെബിഎം കിഡ്സ് ഡേ & മെറിറ്റ് ഡേ ആഘോഷിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ...