കോതമംഗലം: യൂത്ത് കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം ജനറല്‍ ബോഡി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നവകേരള സദസ് നടന്ന ദിവസം കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ആലുവ മൂന്നാർ റോഡ് ഉപരോധിക്കുന്നതുൾപ്പടെയുള്ള ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കമ്മറ്റി അറിയിച്ചു. ജില്ലാ പ്രിഡന്റ് സിജോ ജോസഫ് അധ്യക്ഷനായി. കെപിസിസി ജന. സെക്രട്ടറി ദീപ്തി മേരി വറുഗീസ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി. ബാബു, പി.പി ഉതുപ്പാന്‍, അബു മൊയ്തീന്‍, ഷെമീര്‍ പനയ്ക്കല്‍, മുബാസ് ഓടക്കാലി, എം.എസ് എല്‍ദോസ്, പി.എ.എം ബഷീര്‍, അനൂപ് ഇട്ടന്‍, കെ.എ റമീസ്, ടി.എ അമീന്‍ എന്നവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹിളായി എല്‍ദോസ് എന്‍. ഡാനിയേല്‍ (പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാര്‍, ജന.സെക്രട്ടറിമാര്‍ എന്നിവര്‍ ചുമതലയേറ്റു.
