കോതമംഗലം : മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ വാർഷികം കേന്ദ്ര – കേരള സാഹിത്യ അക്കാദമി, വയലാർ അവാർഡ് ജേതാവ്
പ്രൊഫ.എം തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. മാനവീകത നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യരെ പറ്റിയുള്ള ആകുലതകളെക്കുറിച്ചാണ് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പങ്കു വെച്ചത്. എം.എ കോളേജ് അസോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രിൻസിപ്പൽ അനിതാ ജോർജ് ചടങ്ങിൽ പ്രസംഗിച്ചു. സ്കൂൾ ഹെഡ് ബോയ് ജോഷ്ബീ ബിന്നി സ്വാഗതവും, ഹെഡ് ഗേൾ നയനാ ഷാജി നന്ദിയും ആശംസിച്ചു. അക്കാദമിക , കലാ-കായിക രംഗത്ത് മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
