Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ പഞ്ചായത്തില്‍ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തപ്പെട്ടു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ യുവാക്കളുടെ സ്വപ്നമായ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തപ്പെട്ടു. കുട്ടമ്പുഴ പഞ്ചായത്തിന്റെ പ്രസിഡന്റ് കാന്തിവെള്ളകയ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇടുക്കിയുടെ ആദരണീയനായ എംപി അഡ്വ. ഡീന്‍ കുര്യാക്കോസ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി മോഹനന്‍ സ്വാഗതം ആശംസിച്ചു. കുട്ടമ്പുഴ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായിട്ടാണ് ഈ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പഞ്ചായത്ത് ഭരണസമിതി നിര്‍വേറ്റുന്നത്. ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് കൊറമ്പേല്‍, പഞ്ചായത്ത് വിക്‌സനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി കെഎ, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.സി റോയ്.പഞ്ചായത്ത് മെമ്പര്‍മാരായ മേരി കുര്യാക്കോസ്,ജോഷി പൊട്ടക്കല്‍, രേഖ രാജു പഞ്ചായത്ത് സെക്രട്ടറി. ശ്രീകുമാര്‍ എസ്,പഞ്ചായത്ത് എഇ രതീഷ് ഭാസ്‌കരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സിജെ എല്‍ദോസ്, മുന്‍ മെമ്പര്‍മാരായ പി കെ തങ്കമ്മ, ഫ്രാന്‍സിസ് ആന്റണി, എന്നിവരും വിവിധ ക്ലബ്ബുകളുടെ ഭാരവാഹികളും പൊതുപ്രവര്‍ത്തകരും പങ്കെടുത്തു

 

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാളിൽ...

NEWS

കോതമംഗലം : കീരംപാറ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ വയനാട്‌ പുനരധിവാസത്തിനായി 5 ലക്ഷം രൂപയുടെ ചെക്ക്‌ നൽകി. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോട നുബന്ധിച്ച്‌ നടന്ന ചടങ്ങിൽ ബാങ്ക്‌ പ്രസിഡന്റ്‌ കെ....

NEWS

കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലുള്ള പാചക തൊഴിലാളികളുടെ പാചക മത്സരം സംഘടിപ്പിച്ചു. കോതമംഗലം ടൗൺ യു. പി. സ്കൂളിൽ സംഘടിപ്പിച്ച മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. നഗരസഭ...

NEWS

കോതമംഗലം :വന്യ മൃഗ ശല്യം രൂക്ഷമായി തുടരുന്ന കീരമ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ വന്യ മൃഗശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 24 ന് വനം...

error: Content is protected !!