ഏബിൾ. സി. അലക്സ്
കോതമംഗലം : കോതമംഗലം കരിങ്ങഴ മുണ്ടക്കൽ ജോമോന്റെ പുരയിടത്തിലെ പടവലങ്ങയുടെ നീള വിശേഷമാണ് ഇപ്പോൾ നാട്ടിലെങ്ങുംസംസാര വിഷയം.
നീളത്തിൽ വമ്പനായ ഈ പടവലങ്ങ കാണുവാൻ നിരവധിയാളുകളാണ് എത്തുന്നത്.എട്ടരയടി നീളത്തിലുള്ള രണ്ടെണ്ണവും,ഏഴടിനീളമുള്ള മൂന്നെണ്ണവുമാണ് ഉണ്ടായിരിക്കുന്നത്.ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ജോമോൻ മുണ്ടക്കൽ
കൃഷിയിൽ ഏറെ തല്പരനാണ്. കോതമംഗലം കൂനൻ വളവിന് സമീപമുള്ള കടയിൽ നിന്ന് വാങ്ങിയ പാക്കറ്റിലെ വിത്താണ് നട്ടത്.ജൈവ വള പ്രയോഗ രീതിയാണ് അവലബിച്ചത്. പെല്ലറ്റും,
ചാണകപ്പൊടിയും ആട്ടിൻകാഷ്ഠപ്പൊടിയും വളമായി ഉപയോഗിച്ചായിരുന്നു കൃഷി. പടവലത്തിനു പുറമെ പാവലവും, വെണ്ടയും, കോളിഫ്ലവറും കൃഷി ചെയ്തിട്ടുണ്ട് ജോമോൻ.
