Connect with us

Hi, what are you looking for?

NEWS

കുറത്തിക്കുടി വനവാസി മേഖലയിൽ നിന്ന് ആനകൊമ്പുകൾ പിടികൂടി

കോതമംഗലം : കുറത്തികുടിയിൽ നിന്ന് രണ്ട് ആനകൊമ്പുമായി ഒരാൾ വനപാലക്കാരുടെ പിടിയിൽ. കുറത്തിക്കൂടി ട്രൈബൽസെറ്റിൽമെന്റ് കോളനിയിലെ പുരുഷോത്തമൻ (64) ആണ് വനപാലകർ അറസ്റ്റ് ചെയ്തത് . മറ്റു പ്രതികളായ മാമലകണ്ടം ഇളമ്പ്ലശ്ശേരി ട്രൈബൽ കോളനി സ്വദേശി കളായ ഉണ്ണി (22),ബാലൻ (56) എന്നിവർ ഒളിവിലാണ്.പിടിച്ചെടുത്ത ആനക്കൊമ്പുകൾക്ക് 91 സെമി നീളവും,30 സെമി വണ്ണവും 9 കിലോതൂക്കവുമുണ്ട്. ആന കൊമ്പുകൾ പുറമെ നിന്നുള്ളവർക്ക് വില്‌പന നടത്തുവാൻ ശ്രമം നടത്തുന്നതിനിടെയാണ് വനപാലകരുടെ പിടിയിലായത്.ആന കൊമ്പ് വാങ്ങുവാൻ വന്നവർ എന്ന വ്യാജേന വനപാലകർ പുരുഷോത്തമനെ സമിപിക്കുകയായിരുന്നു.വീടിനു സമീപം ചാക്കിൽ പൊതിഞ്ഞു കഴിച്ചിട്ട നിലയിലായിരുന്നു ആന കൊമ്പുകൾ.രഹസ്യ വിവരത്തെ തുടർന്ന് വിജിലൻസ് വിഭാഗവും, ദേവികുളം, അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസറുമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധനയും പ്രതിയെ പിടികൂടിയതും.പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അടുത്തകാലത്തായി ഇളംബ്ലാശ്ശേരി കുറത്തിക്കൂടി ട്രൈബൽസെറ്റിൽമെന്റ് വഴി മാങ്കുളത്തേയ്ക്ക് പൊതുജനങ്ങൾക്ക് കാനനപാതയിലൂടെ വാഹനത്തിൽ സഞ്ചരിക്കുവാൻ അനുമതി ലഭിക്കുകയും ഇത് വൻതോതിൽ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തതിനെ തുടർന്ന് ദിനം പ്രതി ധാരാളം ടൂറിസ്റ്റുകൾ ഈ മേഖലയിലേയ്ക്ക് വന്നുതുടങ്ങിയാതയും,പൊതുജനങ്ങളുടെ സാനിധ്യം ഈ മേഖലയിൽ കൂടുതലായി വന്നതുമുതൽ വന കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനും കാരണമായിട്ടുണ്ടെന്ന് അടിമാലി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ ജോജി ജെയിംസ് പറഞ്ഞു.ചിത്രം :ആനകൊമ്പുമായി വനപാലകരുടെ പിടിയിലായ പുരുഷോത്തമൻ

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...