കോതമംഗലം: 35 – മത് എറണാകുളം ജില്ലാതല ആർച്ചറി ചാംപ്യൻഷിപ്പിൽ 55 പോയിന്റുമായി കോതമംഗലം മാർ അത്തനേഷ്യസ് അക്കാദമി ചാംപ്യൻമാരായി .കൂത്താട്ടുകുളം എല്ലിസൺസ് ആർച്ചറി അക്കാദമിയും, പെരുമ്പാവൂർ ജോറിസ് ആർച്ചറി ഇൻസ്റ്റിറ്റ്യൂട്ടും യഥാക്രമം 41,29 എന്നി പോയിന്റുകൾ നേടി ഫസ്റ്റും സെക്കന്റും റണ്ണറപ്പുകളായി .ഞായറാഴ്ച പെരുമ്പാവൂർ ജോറിസ് ആർച്ചറി ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗണ്ടിൽ നടന്ന മത്സരം കുന്നത്തുനാട് എം എൽ എ പി. വി ശ്രീനിജൻ ഉദ്ഘാടനം ചെയ്തു. കേരളാ സ്റ്റേറ്റ് ആർച്ചറി അസോസ്സിയേഷൻ സെക്രട്ടറി പി.ഗോകുൽനാഥ്, ആർച്ചറി അസോസ്സിയേഷൻ ഓഫ് ഇന്ത്യാ ജോയിന്റ് സെക്രട്ടറി ഡോ.ജോറിസ് പൗലോസ്, എറണാകുളം ജില്ലാ ആർച്ചറി അസോസ്സിയേഷൻ സെക്രട്ടറി ജൂഡ് കാഡ്ത്തൂസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. എം.എ ഇന്റർനാഷ്ണൽ സ്കൂൾ ആർച്ചറി കോച്ച് വിഷ്ണു റെജിയുടെ കീഴിലായിരുന്നു മാർ അത്തനേഷ്യസ് താരങ്ങളുടെ പരിശീലനം.ജേതാക്കളെ എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അഭിനന്ദിച്ചു.
