കോതമംഗലം :കോതമംഗലത്ത് ഡിസംബർ 10 ന് നടക്കുന്ന നവകേരള സദസ്സിൽ മണ്ഡലത്തിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങളും പങ്കാളികളാകാൻ കോതമംഗലത്ത് ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു. സി ഡി എസ് ചെയർപേഴ് സൺമാർ, സി ഡി എസ് അംഗങ്ങൾ,എ ഡി എസ് ഭാരവാഹികൾ, മെമ്പർ സെക്രട്ടറിമാർ,കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്ലാൻ ക്ലർക്കുമാർ, എന്നിവരുടെ സംയുക്ത യോഗമാണ് കോതമംഗലത്ത് ചേർന്നത്. നവകേരള സദ സിനോടാനുബന്ധിച്ച്കുടുംബശ്രീയുടേതായ തനത് പ്രചാരണ പരിപാടികളും കുടുംബശ്രീ അംഗങ്ങൾ പങ്കെടുക്കുന്ന വടം വലി മത്സരമടക്കം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ആന്റണി ജോൺ എം എൽ എ സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ റജീന ടി എം അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ അമ്പിളി തങ്കപ്പൻ ,ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ഡോക്ടർ അനുപം എസ്,നിയോജക മണ്ഡലം സംഘടക സമിതി ജോയിന്റ് കൺവീനർ (LR) തഹസിൽ ദാർ കെ എച്ച് നാസർ, മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
