കോതമംഗലം: ലയൺസിന്റെ സുവർണ്ണ ജൂബിലി വർഷത്തിൽ ഭവന രഹിതർക്കായി പത്തു വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. ഉദാരമനസ്കരായ വ്യക്തികളും സ്ഥാപനങ്ങളും കോതമംഗലം ലയൺസിനോട് കൈകോർക്കുവാൻ തയ്യാറായതോടെയാണ് കോതമംഗലം മുനിസിപ്പാലിറ്റിയിൽ ക്ലബ് ഉൾപ്പെടുന്ന പതിനെട്ടാം വാർഡിൽ
10 നിർധന കുടുംബങ്ങൾക്ക് തല ചായ്ക്കുവാൻ വീടുകൾ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായി നടന്ന കട്ടിള വയ്പ്പ് ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനം ലയൺസ് ക്ലബ്ബ് മുൻ ഇന്റർനാഷണൽ ഡയറക്ടർ വി പി നന്ദകുമാർ ഉൽഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സോണി എബ്രഹാം അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, മുൻ മന്ത്രി ടി യു കുരുവിള, കൗൺസിലർ ഷിബു കുര്യാക്കോസ്,ലയൺസ് ക്ലബ്ബ് സാരഥികളായ സുഷമ നന്ദകുമാർ,ബീന രവികുമാർ, ഇ എം ജോണി,ജി രാമൻ നമ്പൂതിരി, കെ ബി ഷൈൻ കുമാർ, ടി പി സജി, പീറ്റർ സെബാസ്റ്റ്യൻ, ജോർജ് സാജു, വി എസ് ജയേഷ്, സി ബി ശ്രീകുമാർ, സി ജെ ജെയിംസ്, ടി ഒ ജോൺസൺ, ജോർജ് നാരിയേലിൽ, കോതമംഗലം ലയൺസ് ക്ലബ്ബ് സെക്രട്ടറി ടി കെ സോണി, ട്രഷറർ പി എസ് സദാനന്ദൻ, വനിതാ വിഭാഗം സാരഥികളായ നീനു സജി, ബിജി ഷിബു എന്നിവർ പ്രസംഗിച്ചു.
