Connect with us

Hi, what are you looking for?

NEWS

കൈ​ത​ക​ണ്ടം ഭാ​ഗ​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി കൃഷി നശിപ്പിച്ചു

കോതമംഗലം: പുന്നേക്കാട് കൈതകണ്ടം ഭാഗത്ത് കാട്ടാനയിറങ്ങി കൃഷി നാശം വരുത്തി. കാര്‍ഷികവിളകളും കൈയാലകളും തകര്‍ത്തു. സ്വകാര്യവ്യക്തികള്‍ സ്ഥാപിച്ചിട്ടുള്ള ഫെന്‍സിംഗ് തകര്‍ത്താണ് ആനകള്‍ പല കൃഷിയിടങ്ങളിലിറങ്ങിയത്. പ്ലാന്റേഷനില്‍ തമ്പടിച്ചിട്ടുള്ള ആനക്കൂട്ടങ്ങളാണ് ചുറ്റുമുള്ള ജനവാസമേഖലകളുടെ ഉറക്കം കെടുത്തിയത്. പുന്നേക്കാടും പരിസരപ്രദേശങ്ങളിലും ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും കാട്ടാനയിറങ്ങുന്നത് പതിവായിരിക്കുകയാണ്. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതു തടയാന്‍ അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് യൂഡിഎഫ് ആരോപിച്ചു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നത്. ആനകളെ ഉള്‍വനത്തിലേക്ക് തുരത്താനും ജനങ്ങളുടെ സംരക്ഷണത്തിന് കൂടുതല്‍ വാച്ചര്‍മാരെ നിയമിക്കാനും നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.

You May Also Like

NEWS

ഊന്നുകൽ : ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ ആദരിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ബഹുമുഖ പ്രതിഭാ സംഗമത്തിൽ വിദ്യാഭ്യാസ അവാർഡ്, കായിക മികവ്, കർഷക...

NEWS

കോതമംഗലം:എസ്.എൻ.ഡി.പി. നെല്ലിമറ്റം ശാഖായോഗം കുടുംബസംഗമം നടത്തി. എസ്. എൻ.ഡി.പി യോഗം നെല്ലിമറ്റം ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റുകളുടെ കുടുംബ സംഗമം കുറുങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടത്തി. ശാഖാ പ്രസിഡൻ്റ് പി.കെ.ഷാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന...

NEWS

കോതമംഗലം :- ക്ഷേത്രങ്ങളിൽ കുമിഞ്ഞു കൂടിയ സമ്പത്ത് എല്ലാം അടിച്ചു മാറ്റാനാണ് ഇടതു പക്ഷത്തിന്റെ നീക്കമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. ബിജെപി പിണ്ടിമന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും...

NEWS

കോതമംഗലം: കനത്ത മഴയില്‍ കുടമുണ്ടപാലത്തില്‍ കുത്തൊഴുക്കില്‍പ്പെട്ട കാര്‍ യാത്രികനെ രക്ഷപെടുത്തി. വെള്ളിയാഴ്ച സന്ധ്യയോടെ പെയ്ത പേമാരിയില്‍ അപ്രതീഷിതമായാണ് കുടമുണ്ട പാലം വെള്ളത്തിലായത്. പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് കാര്‍ കുത്തൊഴുക്കില്‍പ്പെട്ടത്. പാലത്തിന്റെ കൈവരിയില്‍തട്ടി നിന്നതാണ് രക്ഷയായത്....

NEWS

കോതമംഗലം: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് കോതമംഗലം രൂപതയിൽ ആവേശോജ്ജ്വല സ്വീകരണം. കോതമംഗലം രൂപത വികാരി...

NEWS

കോതമംഗലം :വടാട്ടുപാറയിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യ ജീവികളെ കൊണ്ട് പൊറുതി മുട്ടി ഇരിക്കുമ്പോഴാണ് കുരങ്ങുകൾ കൃഷി നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്കുള്ളിലും കയറി നാശം വരുത്തുന്നത്. കൂട്ടമായും, ഒറ്റക്കും എത്തുന്ന കുരങ്ങുകൾ പ്രദേശത്തെ തെങ്ങുകൾ എല്ലാം...

NEWS

കോതമംഗലം : ജീവിതശൈലി രോഗങ്ങളിൽ നിന്ന് സ്ത്രീകളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിന് നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷീ ജിം പ്രവർത്തനം ആരംഭിച്ചു. ഷി ജിമ്മിന്റെ പ്രവർത്തനോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

NEWS

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് പാർക്കും ഓപ്പൺ ജിമ്മും നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ...

NEWS

പല്ലാരിമംഗലം: സംസ്ഥാന സർക്കാരും പഞ്ചായത്ത് ഭരണസമിതിയും നടത്തിയ വികസന ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിൻ്റെ നേത്യത്വത്തിൽ അടിവാട് ടി & എം ഹാളിൽസംഘപ്പിച്ച വികസനസദസ്സ് ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത്...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കലാപരിപാടികളോടുകൂടി ഉത്സവംമിഠായി എന്നപേരിൽ അങ്കണവാടി കലോത്സവം സംഘടിപ്പിക്കുകയും പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്ക് സമ്മാനദാനം വിതരണം ചെയ്തു.വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ ബഹു. കോതമംഗലം...

NEWS

കോതമംഗലം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പോത്താനിക്കാട് മണ്ഡലം സമ്മേളനം ഡോ മാത്യു കുഴല്‍നാടന്‍ എം.ല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സാല്‍മോന്‍ സി കുര്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചികിത്സ...

NEWS

കോതമംഗലം : കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ (KSSPU) പിണ്ടിമന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഫീസിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു. മുത്തംകുഴി എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച...

error: Content is protected !!