കോതമംഗലം: താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ ഇടപെട്ടതോടെയാണ് പുതിയ ട്രാന്‍സ്‌ഫോര്‍മറും ലൈനും ചാര്‍ജ് ചെയ്തു കൊണ്ട് അടിവാട് ടൗണിലും സമീപ പ്രദേശങ്ങളിലേയും വൈദ്യുതി പ്രസന്ധിക്ക് പരിഹാരമായത്.ഏറെ കാലമായി അടിവാട് ടൗണിലും സമീപപ്രദേശങ്ങളിലും അടിക്കടി വൈദ്യുതി തടസ്സം പതിവാകുകയും ഇത് കച്ചവടക്കാര്‍ക്കും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും നാട്ടുകാര്‍ക്കും വലിയ ദുരിതമായി മാറുകയും ചെയ്തിരുന്നു.വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണിറ്റ് അധികൃതര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കുകയും സമരങ്ങളും നടത്തുകയും ചെയ്തിട്ടുണ്ട്.ഇതു കൊണ്ട് ഒന്നും പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണിറ്റ് പ്രസിഡണ്ട് എം എം .അലിയാര്‍, സെക്രട്ടറി എം എ.ഷെറു, ട്രഷറര്‍ കെ ജെ ജോസ്, യൂത്ത് വിഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷംജല്‍ പി എം എന്നിവരുടെ നേതൃത്വത്തില്‍
കോതമംഗലം കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വീസ് കമ്മിറ്റിക്ക് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് വൈദ്യുതി ബോര്‍ഡിനോട് നിര്‍ദ്ദേശം നല്‍കാന്‍ ആവശ്യപ്പെട്ടു പരാതി നല്‍കിയത്.
പരാതിയില്‍ മേല്‍ വൈദ്യുതി ബോര്‍ഡ്ഉദ്യോഗസ്ഥര്‍ക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി നോട്ടീസ് നല്‍കി വിളിച്ചുവരുത്തി പരാതി പരിഹരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ടൗണില്‍ സമീപം പുലിക്കുന്നപടി ഭാഗത്ത് പുതിയ 11 കെവി ലൈന്‍ വലിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് ചാര്‍ജ് ചെയ്തത്.ഇതോടൊപ്പം അടിവാട് നിലവിലുള്ള ട്രാന്‍സ്‌ഫോമറില്‍ നിന്ന് 11 കെവി ലൈനില്‍ നിന്ന് പിടവൂര്‍ ഭാഗത്തേക്ക് പുതിയ ലൈന്‍ പൂര്‍ത്തിയാക്കുകയും ടൗണ്‍ ഭാഗത്ത് പഴയ ലൈന് പകരം കേബിള്‍ സൗകര്യത്തോടും പൂര്‍ത്തിയാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചത്. ഇതോടെ ഏറെ നാളുകളായി അടിവാട് ടൗണിലും സമീപപ്രദേശങ്ങളും നിലനിന്നിരുന്ന വൈദ്യുതി പ്രതിസന്ധിക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റി കമ്മിറ്റിയുടെ ഇടപെടല്‍ കൊണ്ട് പരിഹാരം ആവുകയായിരുന്നു.