കോതമംഗലം: പുന്നേക്കാട് എക്‌സൈസ് ജീപ്പിന് തീയിട്ട പ്രതി പിടിയില്‍. പുന്നേക്കാട് കളപ്പാറ പാലക്കല്‍ ജിത്ത്് (19) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. പുന്നേക്കാട് ജംങ്ങ്ഷന് സമീപം റോഡ് അരുകിലായി സ്ഥിതി ചെയ്യുന്ന കുട്ടമ്പുഴ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്ത ജീപ്പിന് ആണ് തീയിട്ടത്. പുകയും മണവും ശ്രദ്ധയിൽപ്പെട്ട് നൈറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പാറാവുകാരനും സമീപവാസികളും ഓടിയെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും പ്രതി ഓടിമറഞ്ഞു. ജീപ്പിന്റെ പിന്‍വശത്തെ പടുതയില്‍ മണ്ണെണ്ണ ഒഴിച്ച് തീയുടകയായിരുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ജീവനക്കാര്‍ കണ്ടതിനാല്‍ തീ ആളി പടരും മുമ്പേ കെടുത്താനായി. പിന്‍ഭാഗത്തെ പടുത പൂര്‍ണമായും മുകളിലെ പടുത ഭാഗികമായും കത്തിയിട്ടുണ്ട്. കോതമംഗലം പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം കഞ്ചാവ് കേസില്‍ ജിത്തിനെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പകയും അമര്‍ഷവും ആണ് തീയിടാന്‍ കാരണമെന്ന് പ്രതി പോലീസിനോട് കുറ്റസ്സമതം നടത്തിയത്. പ്രതിയെ നാളെ (15/11) കോടതിയില്‍ ഹാജരാക്കും.
You May Also Like
NEWS
കോതമംഗലം: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ (ഐഡിഎ) മലനാട് ശാഖയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഡെന്റല്‍ സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് നടത്തി. കോതമംഗലം മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജില്‍ നടന്ന പരിപാടികള്‍ ഐഡിഎ സംസ്ഥാന പ്രസിഡന്റ്...
NEWS
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ ബേബി പ്രാർത്ഥന പ്രണവിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 15-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ...
NEWS
ന്യൂഡൽഹി : വന്യജീവി ആക്രമണത്താൽ വലയുന്ന ജനസമൂഹങ്ങളുടെ ഭീതി അകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂവേന്ദർ യാദവ് ഉറപ്പുനൽകി. പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ വന്യജീവി...
NEWS
കല്ലൂര്‍ക്കാട്: നെല്‍പ്പാടത്ത് നിക്ഷേപിക്കപ്പെട്ട മാലിന്യം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ തേനി ഹൈവേയ്ക്ക് സമീപം കൊച്ചുമുട്ടം ഷാജു ജോര്‍ജിന്റെ കൃഷിയിടത്തില്‍ ഒന്നര മാസം മുമ്പ് നിക്ഷേപിക്കപ്പെട്ട പ്ലാസ്റ്റിക്...
NEWS
കോതമംഗലം : സൗകര്യപ്രദമായ ഒരു ആശയവിനിമയ പ്ലാറ്റ്‌ഫോം നല്‍കി തൊഴിലന്വേഷകരും തൊഴിലുടമകളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് ഇന്ത്യപോലുള്ള ഒരു രാജ്യത്ത് തൊഴിലില്ലായ്മ ഗുരുതരമായ പ്രതിസന്ധിയിലാണ്. ഉദ്യോഗാര്‍ത്ഥിയായിട്ടുള്ള പുതുതലമുറയ്ക്ക് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്ന മെഗാ...
NEWS
മൂവാറ്റുപുഴ: വന്യജീവി ആക്രമണം പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. 620 കോടിയുടെ കേന്ദ്ര സഹായമാണ് കേരളത്തിന് ആവശ്യം. ഇത് സംബന്ധിച്ചു ഡീന്‍ കുര്യാക്കോസ് എംപി കേന്ദ്ര വനം...
NEWS
കോതമംഗലം: സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾ കോതമംഗലം വില്ലേജിൽ ആരംഭിച്ചു .സർവ്വേ നടപടികൾക്ക് ആന്റണി...
NEWS
കോതമംഗലം:നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെമാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ഇരുമലപടി...
NEWS
കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...
NEWS
കോതമംഗലം : സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾ ബുധനാഴ്ച കോതമംഗലം വില്ലേജിൽ ആരംഭിക്കുമെന്ന് ആന്റണി...
NEWS
കോതമംഗലം: നവംബർ 25 ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ( AKWRF) സ്ഥാപക ദിനാഘോഷം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ബൈപാസ് ജംഗ്ഷനിൽ നടന്നു. സ്ഥാപക ദിനത്തോടനുബന്ധിച്ച്...
NEWS
കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് എം.എ സോഷ്യോളജി വിഭാഗം സാമൂഹിക നൈപുണ്യം, നേതൃത്വം,മാൽത്സരികത എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.പ്രശസ്ത നൈപുണ്യ പരിശീലകനും,മോട്ടിവേറ്ററുമായ ജെയ്‌സൺ ജോർജ് അറക്കൽ നയിച്ച ശില്പശാല കോളേജ്...