Connect with us

Hi, what are you looking for?

NEWS

വിഷ്ണുവിന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ

കോതമംഗലം : പതിനഞ്ചുകാരന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ പാണക്കാട് തങ്ങളെത്തിയതിന്റെ ആത്മ നിർവൃതിയിലാണ് പിറവത്തെ ഒരു കുടുംബം.ഇക്കഴിഞ്ഞ വേനലവധി കാലത്താണ് പിറവം മണ്ണത്തൂർ സ്വദേശി വിഷ്ണു പ്രസാദ് (15) ന് മുങ്ങികുളിക്കുന്നതിനിടെ കനാലിന്റെ പാർശ്വ ഭിത്തിയിൽ തലയിടിച്ചു ഗുരുതര പരിക്കേറ്റത്. പിന്നീട് രണ്ടു മാസത്തോളം ആശുപത്രി കിടക്കയിലായി വിഷ്ണുവിന്റെ ജീവിതം.
കഴുത്തിനു താഴേക്ക് ശരീരം തളർന്ന അവസ്ഥയിലാണ് ഓഗസ്റ്റ് മാസത്തിൽ വിഷ്ണു കോതമംഗലം പീസ് വാലിയിൽ എത്തുന്നത്. പീസ് വാലിയിൽ മൂന്ന് മാസം വിദഗ്ദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഫിസിയോ തെറാപ്പി, ഒക്കുപെഷണൽ തെറാപ്പി അടക്കമുള്ള ചികിത്സകളിലൂടെ വീൽചെയറിൽ സഞ്ചരിക്കാവുന്ന അവസ്ഥയിലേക്ക് വിഷ്ണു എത്തി. മണ്ണത്തൂർ ഗവ. ഹൈസ്കൂളിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ വിഷ്ണുവിനെ പീസ് വാലി അധികൃതരുടെ പിന്തുണയോടെ ചികിത്സക്കിടയിൽ പരീക്ഷ എഴുതാൻ സ്കൂളിൽ എത്തിച്ചതോടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുള്ള സ്വപ്‌നങ്ങൾ വിഷ്‌ണു കണ്ടു തുടങ്ങി. വീടും അവന്റെ സ്‌കൂളും തമ്മിൽ ഒരു കിലോമീറ്റർ ദൂരമാണ് ഉള്ളത്. വിഷ്ണുവിന് തനിയെ ഓപ്പറേറ്റ് ചെയ്യാൻ സാധിക്കുന്ന റിക്ളൈനർ ഇളക്ട്രിക് വീൽചെയറിനുള്ള അന്വേഷണത്തിലായിരുന്നു മാതാപിതാക്കൾ. ഒരു ലക്ഷത്തോളം രൂപ വില വരുന്ന ഈ വീൽ ചെയർ കുടുംബത്തെ സംബന്ധിച്ചിടത്തോളം എളുപ്പത്തിൽ സാധിക്കുമായിരുന്നില്ല. പതിയെ ജീവിതത്തിലേക്ക് മടങ്ങാമെന്ന വിഷ്ണുവിന്റെ സ്വപ്‌നങ്ങൾ മങ്ങിതുടങ്ങിയ ദിവസങ്ങളിലാണ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പീസ് വാലി സന്ദർശിക്കാൻ എത്തുന്നത്. വിഷ്ണുവിന്റെ തുടർജീവിതത്തിനുള്ള ഈ ആവശ്യം വിഷ്ണുവിന്റെ അമ്മ ഉഷയാണ് തങ്ങളോട് അഭ്യർത്ഥിച്ചത്.
തീർച്ചയായും പരിഹരിക്കാം എന്ന് അനുഭാവപൂർവ്വം ഉറപ്പ് നൽകി. തങ്ങളുടെ ഒപ്പമുണ്ടായിരുന്ന മുവാറ്റുപുഴയിലെ വ്യവസായി പി വി എം അമീർ വിഷ്ണുവിന് വീൽ ചെയർ വാങ്ങി നൽകാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. പീസ് വാലി അധികൃതർ മുഖേന വാങ്ങിയ പി വി എം അമീർ സഹോദരൻമാരായ പി വി എം സലാം, പി വി എം ഇബ്രാഹിം, പി വി എം ഇസ്മായിൽ എന്നിവർ ചേർന്ന് വീൽ ചെയർ വിഷ്ണുവിന് കൈമാറി. സാമ്പത്തിക പരാധീനത കൊണ്ട് വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിപോകുമായിരുന്ന പതിനഞ്ചുകാരന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ പാണക്കാട് തങ്ങൾ എത്തിയതിന്റെ നിർവൃതിയിലാണ് ഇപ്പോൾ വിഷ്ണുവിന്റെ കുടുംബം.
കാക്കനാടുള്ള സ്വകാര്യ റെസ്റ്റോറന്റിൽ ജീവനക്കാരനായ പിതാവ് വിപിനും,ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ സഹോദരരി വൈഷ്ണവിയും ഉൾപ്പെടുന്നതാണ് വിഷ്ണുവിന്റെ കുടുംബം.

You May Also Like

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിലും എത്തി കപ്പക്കൊമ്പൻ നാശം വരുത്തി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയില്‍ മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള കപ്പ കൃഷിയാണ് കപ്പ കൊമ്പന്‍ തി്ന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. പാറക്കല്‍ സെയ്തുമുഹമ്മദിന്‍റേയും താഴത്തേക്കുടി ശങ്കരന്‍റേയും കപ്പ...

CHUTTUVATTOM

കോതമംഗലം: ഇളമ്പ്ര നായ്ക്കമ്മാവുടി മീരാൻ (78) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : ഫാത്തിമ പിടവൂർ മോളത്താൻ കുടുംബാഗം, മക്കൾ : സിമി (അധ്യാപിക),നിഥിൻ, സുബൈദ.(എ ജി ഓഫീസ്), പരേതനായ നിഷാൽ. മരുമക്കൾ:...

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് യു.പി സ്‌കൂൾ പ്രഥമ ഹെഡ്മാസ്റ്റർ പുതുപ്പാടി ചിറപ്പടി മാളിയേക്കൽ (അമ്പഴച്ചാലിൽ )എം.ജെ ഉതുപ്പ് (ഇസഹാക്ക് – 87)നിര്യാതനായി. സംസ്‌കാരം  വെള്ളിയാഴ്ച  2ന് കാരക്കുന്നം സെൻ്റ് മേരീസ് യാക്കോബായ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി തട്ടേക്കാട് സലിം അലി പക്ഷിസങ്കേതത്തിൽ നിന്ന് പുല്ലാശ്ശേരിക്കുത്ത് വെള്ളച്ചാട്ടത്തിലേക്ക് സംഘടിപ്പിച്ച ട്രെക്കിംഗ് സാഹസിക സഞ്ചാരികൾക്ക് അവിസ്മരണീയ അനുഭവമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അമ്പതോളം പ്രകൃതി...

CRIME

കോതമംഗലം: കോതമംഗലം, ഊന്നുകൽ പോലീസിനെ വെല്ലുവിളിച്ചും ഭീഷണിമുഴക്കിയും കുപ്രസിദ്ധ ക്രമിനല്‍ അര്‍ജുന്‍ ആയങ്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. മാസങ്ങൾക്ക് മുമ്പ് പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രമിനല്‍ ഗൂഢാലോചനക്കുള്ള ശ്രമം എന്ന പേരില്‍...

CHUTTUVATTOM

കോതമംഗലം : കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ അയ്യങ്കാവിലെ വെള്ളക്കെട്ട് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യങ്കാവ് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദേശീയപാത അതോറിറ്റിയുടേയും, കൺസ്ടക്ഷൻ കമ്പിനിയുടേയും അശാസ്ത്രീമായ ഓട നിർമ്മാണമാണ് അയ്യങ്കാവ് ഗവൺമെൻറ്...

CHUTTUVATTOM

കോതമംഗലം:പാലമറ്റം ചീക്കോട് റോഡിൽ അലഞ്ഞുതിരിഞ്ഞ കന്നുകാലിയെ രക്ഷിക്കാൻ വെട്ടിച്ച വൈദികൻ്റെ കാർ താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കുകളോടെ വൈദികൻ രക്ഷപ്പെട്ടു.അടിമാലി പത്താം മൈൽ സ്വദേശി ഫാ. റോയി പോൾ മാനിക്കാട്ടിൻ്റെ മാരുതി വാഗണർ കാറാണ്...

CHUTTUVATTOM

കോതമംഗലം: നഗരസഭയില്‍ മാലിന്യനീക്കം പൂര്‍ണ്ണമായും അവതാളത്തിലായതോടെ കോതമംഗലം നഗരം മാലിന്യക്കൂമ്പാരമായി മാറുന്നു. നഗരത്തിലെ വിവിധ റോഡരികുകളിലും കുരൂര്‍ തോട്ടിലും മാലിന്യങ്ങള്‍ കുന്നുകൂടി രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ പുലര്‍ച്ചെ പ്രഭാതസവാരിക്കായി എത്തുന്ന...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് കേന്ദ്രീകരിച്ച് ഇടവിളായിക്കുടിയിൽ തുടങ്ങാൻ തയ്യാറെടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്കായി നടന്നുവന്നിരുന്ന മലയിടിക്കൽ പ്രവർത്തനം വില്ലേജ് ഓഫീസർ തടഞ്ഞു. പ്ലൈവുഡ് കമ്പനികൾക്കെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതിയുടെ പരാതിയെത്തുടർന്ന് പല്ലാരിമംഗലം വില്ലേജ് ഓഫീസർ...

CHUTTUVATTOM

കോതമംഗലം:ഓട നിർമാണത്തിലെ അപാകത മൂലം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അയ്യങ്കാവിൽ രൂക്ഷമായ വെള്ളക്കെട്ട്. ദേശീയപാത നവീകരണത്തിനു ശേഷമാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഓട നിർമാണത്തിലെ അപാകത മൂലം വെള്ളം ഒഴുകിപ്പോകാത്തതാണു പ്രശ്‌നം. 100 മീറ്റർ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി സംഘടിപ്പിച്ച മാമലക്കണ്ടം–കൊയ്‌നിപ്പാറ ഓഫ് റോഡ് ഡ്രൈവ് സാഹസിക വിനോദസഞ്ചാരത്തിന്റെ വേറിട്ട കാഴ്ചയായി മാറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഓഫ് റോഡ് വാഹനപ്രേമികളുടെയും പ്രദേശവാസികളുടെയും വൻ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പാറ വനത്തിൽ നിന്നിറങ്ങുന്ന കപ്പക്കൊമ്പനെക്കൊണ്ട് പൊറുതിമുട്ടി വാവേലി നിവാസികൾ.കോട്ടപ്പാറ വനമേഖലയിലെ ഒരു കൊമ്പന്‍റെ ഇഷ്ടഭഷണം ഇപ്പോള്‍ കപ്പയാണ്. സ്ഥിരം കപ്പ തേടി എത്തുന്ന കാട്ടു കൊമ്പന് നാട്ടുകാര്‍ കപ്പ കൊമ്പന്‍ എന്ന...

error: Content is protected !!