നേര്യമംഗലം: പന്തം കൊളുത്തി പ്രകടനവുമായി സ്ത്രീകളും കുട്ടികളുമടക്കം ഒരുനാട് ഒന്നാകെ തെരുവിലിറങ്ങി പ്രതിക്ഷേധിക്കുന്ന അപൂര്‍വ്വ കാഴ്ച. കുട്ടംപുഴ പഞ്ചായത്തിലെ ഭാഗമായ നേര്യമംഗലം ഇഞ്ചത്തൊട്ടിയില്‍ ജനം ജനകീയ കൂട്ടായ്മയൊരുക്കി പ്രതിക്ഷേധിച്ചത്. പ്രതിക്ഷേധ സമരം വാര്‍ഡ് മെമ്പര്‍ മിനി മനോഹരന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മെമ്പര്‍ മാത്യു ജോര്‍ജ്ജ്, ടി.എന്‍ .രവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി ഫോട്ടോ ഒന്ന്) നേര്യമംഗലം ഇഞ്ച തൊട്ടിയില്‍ തിങ്കളാഴ്ച വെളുപ്പിനിറങ്ങിയ കാട്ടാനകള്‍ ശിവന്‍ ആന്തിയാട്ടിന്റെ ഏത്തവാഴ തോട്ടം നശിപ്പിച്ച നിലയില്‍.
