കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ പ്രകൃതിക്ഷോഭത്തെ തുടർന്ന് കോതമംഗലത്ത് വിവിധ പ്രദേശങ്ങളിൽ വ്യാപകമായ കൃഷി നാശം നേരിട്ടു.വിവിധ പ്രദേശങ്ങളിലായി11000 വാഴകളാണ് കാറ്റിൽ നിലം പൊത്തിയത് .36 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.കോതമംഗലം മുനിസിപ്പാലിറ്റി, വാരപ്പെട്ടി,കീറമ്പാറ പിണ്ടിമന,കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളിലാണ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്. നൂറോളം കർഷകരുടെ കൃഷിയ്ക്കാണ് നാശനഷ്ടം ഉണ്ടായിട്ടുള്ളത്. വിവിധ പ്രദേശങ്ങളിലായി നൂറോളം കർഷകകാരുടെ കൃഷിയ്ക്കാണ് നാശനഷ്ടം ഉണ്ടായിട്ടുള്ളത്.കൃഷി നാശം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,വാർഡ് മെമ്പർ ലിസി പോൾ, അസിസ്റ്റന്റ് കൃഷി ഓഫീസർ എൽദോ എബ്രഹാം എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.നാശ നഷ്ടം ഉണ്ടായവർക്ക് അടിയന്തിരമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദേശം നൽകി.
