കോതമംഗലം: വാഹനമിടിച്ച് സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ മതിൽ തകരുന്നത് തുടർ സംഭമാകുന്നു.
ആയക്കാട് ചെമ്പക്കോട്ടുകുടി യേശുദാസന്റെ വീടിന്റെ മുന്‍വശത്തുള്ള മതിലാണിങ്ങനെ തുടരെ വാഹനമിടിച്ച് തകരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് വാഹനമിടിച്ചുകയറിയത്. ഈ മതില്‍ തകരുന്നത് ആദ്യമായല്ല,ഇതിന് മുമ്പ് പലതവണ ഇതേ സംഭവം ഉണ്ടായിിയിട്ടുണ്ട്.വാഹനങങള്‍ ഇടിച്ചുതകര്‍ക്കുന്ന മതില്‍ പുനര്‍നിര്‍മ്മിച്ച് വീട്ടുകാര്‍ മടുത്തു.ഒരു മാസത്തിനുള്ളില്‍ രണ്ട് തവണയാണ് മതില്‍ തകര്‍ന്നത്.കഴിഞ്ഞ ദിവസം രാത്രി തകര്‍ന്ന മതിലിന്റെ പുനര്‍നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്.അടുത്ത വാഹനമിടിക്കുന്നതുവരെമാത്രമാണ് ആയുസ് എന്ന് മാത്രം.റോഡിലെ അശാസ്ത്രീയ വളവാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരണമാകുന്നത്.ഡ്രൈവര്‍മാരുടെ കാഴ്ച മറയുന്ന വിധത്തിലാണ് വളവുള്ളത്.ഏതാനും വര്‍ഷം മുമ്പ് നവീകരിച്ച റോഡാണിത്.നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍തന്നെ അപകടസാധ്യത ചൂണ്ടികാണിക്കപ്പെട്ടിരുന്നു.വളവ് നിവര്‍ത്തണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുകയായിരുന്നു.ഇപ്പോള്‍ നിരന്തരം അപകടമുണ്ടാകുന്നത് കണക്കിലെടുത്ത് വളവ് നിവര്‍ത്താന്‍ നടപടിയെടുക്കണമെന്ന് പിണ്ടിമന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്‌സണ്‍ ദാനിയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
