Connect with us

Hi, what are you looking for?

NEWS

എം.ജി. നീന്തല്‍:തുടര്‍ച്ചയായ ആറാം തവണയും എം. എ. കോളേജ് ചാമ്പ്യന്‍മാര്‍

കോതമംഗലം :കോതമംഗലം എം. എ. കോളേജ് നീന്തല്‍ കുളത്തില്‍ നടന്ന 40- മത് മഹാത്മാ ഗാന്ധി സര്‍വകലാശാല പുരുഷ – വനിതാ നീന്തല്‍ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ആതിഥേയരായ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഇരു വിഭാഗത്തിലും, വാട്ടര്‍ പോളോയിലും ചാമ്പ്യന്‍മാരായി. തുടര്‍ച്ചയായ ആറാം തവണയാണ് കോതമംഗലം എം. എ. കോളേജ് ബി വേണുഗോപാല്‍ എന്നാ നീന്തല്‍ പരിശീലകന്റെ മികവില്‍ മൂന്ന് വിഭാഗങ്ങളിലും വിജയ കീരിടം ചൂടുന്നത്. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നീന്തല്‍ പരിശീലകനാണ് പാലാ സ്വദേശിയായ വേണുഗോപാല്‍.പുരുഷ വിഭാഗത്തില്‍ 174 പോയിന്റും, വനിത വിഭാഗത്തില്‍ 172 പോയിന്റും നേടിയാണ് എം. എ. യുടെ ഈ വിജയ കുതിപ്പ്. പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനം പാലാ സെന്റ്. തോമസ് കോളേജും(32 പോയിന്റ് )മൂന്നാം സ്ഥാനം മൂലമറ്റം സെന്റ്. ജോസഫ് അക്കാദമിയും (15 പോയിന്റ് )കരസ്ഥമാക്കി. വനിത വിഭാഗത്തില്‍ രണ്ടാം സ്ഥാനം അല്‍ഫോസാ കോളേജ് പാലാ (28 പോയിന്റ് ) യും, മൂന്നാം സ്ഥാനം അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി (1 പോയിന്റ് ),കരസ്ഥമാക്കി.വാട്ടര്‍ പോളോയില്‍ എം. എ. കോളേജ് ഒന്നാമതും, സെന്റ്. ജോസഫ് അക്കാദമി മൂലമറ്റം രണ്ടാമതും,സെന്റ് തോമസ് കോളേജ് പാലാ മൂന്നാമതും എത്തി.മത്സരത്തില്‍ പങ്കെടുത്ത നീന്തല്‍ താരങ്ങളെയും,തുടര്‍ച്ചയായി ആറാം തവണയും വിജയം കൈവരിച്ച എം. എ. യുടെ താരങ്ങളെയും, പരിശീലകന്‍ ബി വേണു ഗോപാലിനെയും എം. എ. കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്ഗീസ്, എം. ജി. യൂണിവേഴ്‌സിറ്റി കായിക വകുപ്പ് ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ , കായിക വിഭാഗം മേധാവി പ്രൊഫ. ഹാരി ബെന്നി എന്നിവര്‍ അഭിനന്ദിച്ചു

 

You May Also Like

NEWS

കോതമംഗലം : ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യപകമായി ആം ആദ്മി പാർട്ടി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷന്റെ മുൻപിലും എം എൽ എ ഓഫീസിന് മുന്നിലും പ്രതിക്ഷേധ...

NEWS

  കോതമംഗലം: അഖില കേരള വായനോത്സവത്തിന്റെ കോതമംഗലം താലുക്ക്തല വായനാ മത്സരം നടന്നു. ടൗൺ യു പി സ്കൂളിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഒ...

NEWS

കോതമംഗലം : അഖില കേരള നീന്തൽ മത്സരം “ദി ഷാർക്ക് ചലഞ്ച് 2025” കോതമംഗലം എം എ കോളേജ് സ്വിമ്മിംഗ് പൂൾ കോംപ്ലക്സിൽ സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.എം...

NEWS

കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

NEWS

കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

NEWS

കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്....

NEWS

കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക്...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ വെളിയേൽച്ചാലിൽ റോഡിലെ ഹമ്പ് അപകട കെണിയാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഹമ്പിൽ കയറിയ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചിരുന്നു. ഇതിന് മുമ്പും സമാനരീതിയിൽ പലതവണ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ...

error: Content is protected !!