കോതമംഗലം: ദേശീയപാതയില്‍ അപകടക്കെണിയായി നിന്ന കൂറ്റന്‍ തണല്‍ മരങ്ങള്‍ വെട്ടിനീക്കിയെങ്കിലും അവയുടെ ശിഖിരങ്ങള്‍ റോഡരികില്‍ നിന്നു നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണിയാകുന്നു. കോതമംഗലം-നേര്യമംഗലം റോഡിലാണ് മരങ്ങളുടെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. റോഡരികിലെ തണല്‍ മരങ്ങള്‍ മുറിച്ചശേഷം വില കിട്ടുന്ന തടികള്‍ മാത്രമാണ് കൊണ്ടുപോയത്. ചെറിയ ചില്ലകളും അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ കരാറുകാര്‍ തയാറായില്ല.
തിരക്കേറിയ ദേശീയപാതയില്‍ ടാറിംഗിലേക്കുവരെ കയറിയാണ് മരച്ചില്ലകളും അവശിഷ്ടങ്ങളും കിടക്കുന്നത്. ഇതുമൂലം വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. കാല്‍നടയാത്രക്കാര്‍ റോഡിലേക്ക് കയറിനടക്കേണ്ടിവരുന്നതുമൂലം അപകടസാധ്യതയേറുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ബുദ്ധിമുട്ടുകയാണ്. ദേശീയപാതാ വികസനത്തിന് മുന്നോടിയായാണ് തണല്‍മരങ്ങള്‍ മുറിച്ചത്. എത്രയും വേഗം അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യമുയരുകയാണ്.
You May Also Like
NEWS
കോതമംഗലം :കുട്ടമ്പുഴ ഉരുളൻതണ്ണി ക്ണാചേരിയിൽ തകർന്ന ഫെൻസിങ്ങിന്റെ പുനർനിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ഫോറസ്റ്റ് ഓഫീസ് മുതൽ ജണ്ടപ്പടി വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്തിൽ തകർന്ന ഫെൻസിങ്ങിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങളാണ് അടിയന്തിരമായി...
NEWS
കോതമംഗലം: താലൂക്കിലെ ഏക സര്‍ക്കാര്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ ആയ ചെറുവട്ടൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികള്‍ക്ക് ദുരിതമാകുന്നതായി പരാതി. ജില്ലയിലും താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിനേന നൂറുകണക്കിന്...
NEWS
കോതമംഗലം: കേന്ദ്ര സർക്കാർ കേരളത്തിലെ കേരളത്തോടും പൊതുവിദ്യാഭ്യാസ മേഖലയോടും കാണിക്കുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു.കഴിഞ്ഞ തവണത്തെ കുടിശിഖക്ക് പുറമേ ഈ സാമ്പത്തിക...
NEWS
പെരുമ്പാവൂർ : പെരിയാർവാലി ഇറിഗേഷൻ പ്രോജക്റ്റിൽ നിന്നുള്ള ജലസേചന സൗകര്യത്തിനുള്ള കുടിവെള്ളം ഈയാഴ്ച തുറന്നു വിടുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു . ചെക്ക് ഡാമിൽ സൈഡ് ഇടിഞ്ഞത് കൊണ്ടുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ...
NEWS
കോതമംഗലം :- കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിൻ്റെ വീട് PV അൻവർ MLA സന്ദർശിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജോലി കഴിഞ്ഞ് വരികയായിരുന്ന കോടിയത്ത് എൽദോസിനെ കാട്ടാന ആക്രമിച്ച്...
NEWS
കോതമംഗലം: മാരമംഗലം സെൻറ് ജോർജ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കിടപ്പുരോഗി പരിചരണത്തിനായി വാങ്ങിയ വാഹനത്തിൻറെ ഫ്ലാഗ് ഓഫ് എംഎൽഎ ശ്രീ.ആന്റണി ജോൺ നിർവഹിച്ചു. ക്രിസ്തുമസിന് ചാരിറ്റി പ്രദേശത്തെ കിടപ്പ് രോഗികൾക്ക് നൽകിവരുന്ന കേക്കിന്റെയും,...
NEWS
കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക ഡ്രൈവർ(2 എണ്ണം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30.12. 2024 പ്രായ പരിധി —- 18-41...
NEWS
കോതമംഗലം :ഇരുകൈകളും ബന്ധിച്ചു വേമ്പനാട്ടു കായലിലെ ഏഴുകിലോമീറ്റർ ദൂരം നീന്തി കടക്കാൻ ഒരുങ്ങുകയാണ് വാരപ്പെട്ടി മലമുകളിൽ വീട്ടിൽ അജിമ്സിന്റെയും ഫാത്തിമയുടെയും മകളും കോതമംഗലം വിമലഗിരി പബ്ലിക്ക് സ്കൂളിലെ നാലാംക്ലാസ്സ് വിദ്യാർത്ഥിനിയുമായ റെയ്‌സ അജിംസ്....
NEWS
കോതമംഗലം: സമഗ്ര ശിക്ഷ കേരളം ,എറണാകുളം കോതമംഗലം ബ്ലോക്ക് റിസോഴ്‌സ് സെന്റർ, കോതമംഗലം ലയൺസ് ക്ലബ്ബ് ചേലാട് , മാലിപ്പാറ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2024ഡിസംബർ 21 , അന്തർദേശീയ...
NEWS
കോതമംഗലം: നെല്ലിക്കുഴി പുതുപ്പാലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മുസ്കാന്റെ (6) ഖബറടക്കം ശനി രാവിലെ 11 മണിയോടെ നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. മൃതദേഹം പോസ്റ്റ്മോർട്ടം...
NEWS
കോതമംഗലം :കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻ.ഐ.ആർ.എഫ്) മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെ...
NEWS
പെരുമ്പാവൂർ: നിയോജക മണ്ഡലത്തിലെ മുഴുവൻ ക്രിക്കറ്റ് താരങ്ങളെയും പങ്കെടുപ്പിച്ച് പെരുമ്പാവൂർ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന 5-ാമത് ക്രിക്കറ്റ് മാമാങ്കത്തിന് പെരുമ്പാവൂർ ആശ്രമം ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു....