കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയ ഹരിത പ്രോട്ടോക്കോൾ പ്രവർത്തകരെ ആദരിച്ചു. പെരുന്നാൾ ദിനങ്ങളിൽ പള്ളിയും പരിസരവും ലക്ഷക്കണക്കിന് തീർത്ഥാടകരാൽ തിങ്ങിനിറഞ്ഞപ്പോൾ അവർക്കിടയിലൂടെ ശുചീകരണ പ്രവർത്തനവും ഹരിത ചട്ടവും നടപ്പിലാക്കിയ എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലേയും മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗിലേയും എൻ. എസ്. എസ്. സന്നദ്ധ പ്രവർത്തകരെയാണ് ആദരിച്ചത്. ആൻ്റണി ജോൺ എംഎൽഎ ഉത്ഘാടനം ചെയ്തു. വികാരി റവ ഫാ. ജോസ് പരത്തു വയലിൽ അധ്യക്ഷത വഹിച്ചു.ഹരിത പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന് നേതൃത്വം നൽകിയ എംബിറ്റ്സ് എൻജിനീയറിങ് കോളേജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രന് ആൻ്റണി ജോൺ എംഎൽഎ ഉപഹാരം സമർപ്പിച്ചു.
ഊന്നുകൽ സർക്കിൾ ഇൻസ്പെക്ടർ രതീഷ് ഗോപാൽ. ട്രസ്റ്റി ബിനോയി തോമസ് മണ്ണൻചേരി, മാർ ബേസിൽ സ്കൂൾ മാനേജർ കെ പി ജോർജ് , ജോഷി അറക്കൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ എന്നിവർ സംസാരിച്ചു