Connect with us

Hi, what are you looking for?

CRIME

3.350 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍

മൂവാറ്റുപുഴ: കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍. ഒറീസ സ്വദേശികളായ ചിത്രസന്‍ (25), ദീപ്തി കൃഷ്ണ (23)എന്നിവരായാണ് മൂവാറ്റുപുഴ എക്‌സൈസ് പിടികൂടിയത്. 3.350 കിലോഗ്രാം കഞ്ചാവുമായി മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിക്ക് എതിര്‍വശമുള്ള ബസ് കാത്തിരിപ്പ് കോന്ദ്രത്തില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. കോഴിക്കോട് നിന്നും മൂവാറ്റുപുഴയിലെ അഥിതി തൊഴിലാളികള്‍ക്ക് വില്‍ക്കാനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. സ്ഥിരമായി കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന പ്രതികളെ കഴിഞ്ഞ ദിവസങ്ങളിലായി എക്‌സൈസ് സംഘം പിന്തുടര്‍ന്ന് വരുന്നതിനിടയിലാണ് ഇന്ന് മുടവൂരില്‍ നിന്ന് അറസ്റ്റിലായത്. കഞ്ചാവ് തൂക്കിവില്‍ക്കാനുപയോഗിക്കുന്ന ത്രാസ്സ് ഉള്‍പ്പെടെയുള്ളവ എക്‌സൈസ് സംഘം പ്രതികളുടെ ബാഗില്‍ നിന്നും കണ്ടെടുത്തു. തഹസില്‍ദാര്‍ രജ്ഞിത് ജോര്‍ജ്ജ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് ബി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോ, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എ നിയാസ്, സാജന്‍ പോള്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍,സിബുമോന്‍,ഗോപാലകൃഷ്ണന്‍, മാഹിന്‍, ജിതിന്‍, അജി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ നൈനി, ജയന്‍, റെജി എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

You May Also Like

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം:  രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ ഹരിതകർമ സേന വാർഷികാഘോഷം സംഘടിപ്പിച്ചു.ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിബു പടപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടീന റ്റിനു,...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്തിരുന്നഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പദ്ധതി പ്രദേശത്തെ 11,12 വാർഡുകളിലെ ജനങ്ങൾക്ക് പദ്ധതി ഏറെ...

NEWS

കോതമംഗലം :അമ്മാപ്പറമ്പിൽ കുടുംബയോഗത്തിന്റെ “സനാതന സർഗ്ഗം 2025 ” 35-ാം വാർഷികാഘോഷം സംഘടിപ്പിച്ചു.വാർഷികാഘോഷം ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡൽ നേടിയ എ.ആർ.ജയനെ ചടങ്ങിൽ ആദരിച്ചു.പ്രസിഡന്റ്‌ മനോജ്‌ എ...

NEWS

കോതമംഗലം: മിഡ്ലാൻഡ് കപ്പ് സീസൺ 2 കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ക്ലബ് പ്രസിഡണ്ട് സിജു ബേബി, സെക്രട്ടറി ബിനു സി വർക്കി,കെയർ...

NEWS

കോതമംഗലം :കോതമംഗലം നഗരസഭയുടെ ഇരുപത്തിയഞ്ചാം വാർഡിൽ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടനിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. എഫ് ഐ ടി ചെയർമാൻ ആർ...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് അച്ചടി – ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...

error: Content is protected !!