കോതമംഗലം : തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയിൽ മൂന്നാലു പ്രാവശ്യമാണ് ക്ഷേത്രത്തിൽ മോഷണം ഉണ്ടായിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു,കോട്ടപ്പടി പോലീസ് സബ് ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ്,ക്ഷേത്രം സെക്രട്ടറി മുരളീധരൻ നായർ പി എൻ, ജോയിന്റ് സെക്രട്ടറി എം കെ മോഹനൻ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുകയാണെന്നും,ഡോഗ്സ് സ്ക്വാഡ് ഉൾപ്പെടെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നുവെന്നും മോഷ്ടാക്കളെ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എൽ എ പറഞ്ഞു.
