കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 96 -ാ മത് മഹാസമാധി ദിനം 1199 കന്നി 5 (2023 സെപ്റ്റംബർ 22) വെളളിയാഴ്ച ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ആത്മീയ പ്രഭാഷണം ഉപവാസം തുടങ്ങിയ ചടങ്ങുകളോടെ ആരംഭിച്ചു. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം യൂണിയൻ സെക്രട്ടറി പി.എ. സോമൻ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.തുടർന്ന് 10.30 ന് ഡോ. സായ്കുമാർ കോട്ടയത്തിൻ്റെ പ്രഭാഷണവും, സമൂഹപ്രാർത്ഥനയോടും കൂടി 3.30 ന് സമാപിച്ചു.ചടങ്ങുകളിൽ നൂറുകണക്കിന് ഗുരുദേവ ഭക്തർ പങ്കെടുത്തു.
ചടങ്ങുകൾക്ക് യുണിയൻ പ്രസിഡൻ്റ് അജി നാരായണൻ, സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡൻ്റ് കെ എസ് ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, ക്ഷേത്രം കൺവീനർ പി.വി. വാസു, എം.വി.രാജീവ്, റ്റി.ജി. അനി, ബിനു കെ.വി, എം ബി തിലകൻ, സജി കെ.ജെ,അജി കൊള്ളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.യൂണിയന് കീഴിലുള്ള 26 ശാഖകളിലും പ്രാർത്ഥനയും ഉപവാസവും നടന്നു.