Connect with us

Hi, what are you looking for?

NEWS

മലയിന്‍കീഴ് മദര്‍തെരേസ റോഡിൽ വാട്ടർ അതോരിറ്റിയുടെ പൈപ്പ് പൊട്ടി കുടി വെള്ളം റോഡിലൂടെ ഒഴുകുന്നു

കോതമംഗലം: മലയിന്‍കീഴ് മദര്‍തെരേസ റോഡിൽ വാട്ടർ അതോരിറ്റിയുടെ പൈപ്പ് പൊട്ടി കുടി വെള്ളം റോഡിലൂടെ ഒഴുകുന്നു. ചോര്‍ന്നൊഴുകുന്ന വെള്ളം കോതമംഗലം-ചേലാട് റോഡിലേക്കാണ് എത്തുന്നത്. നിരന്തരം വെള്ളമൊഴുകി റോഡില്‍ കുഴി രൂപപ്പെട്ടു.വെള്ളം കെട്ടികിടക്കുന്നുമുണ്ട്.പൈപ്പ് ലൈനിന്റെ അറ്റകുറ്റപണി നടത്തി വെള്ളമൊഴുകുന്നത് തടയണമെന്ന് പലതവണ അധികാരികളോട് അഭ്യര്‍ത്ഥിച്ചെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികൾ പറഞ്ഞു.നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം.ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചോളം തവണ ഇവിടെ പൈപ്പ് പൊട്ടിയിരുന്നു.പൈപ്പിലെ ചോര്‍ച്ചമൂലം ഉപഭോക്താക്കള്‍ക്ക് വെള്ളം കൃത്യമായി ലഭിക്കാത്ത സാഹചര്യവുമുണ്ട്.പൈപ്പിലെ ദ്വാരത്തിലൂടെ മലിനജലം പൈപ്പ് ലൈനിലേക്ക് കടക്കുന്നുവെന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്.റോഡിലെ കുഴിയും വെള്ളക്കെട്ടും വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമായി മാറിയിരിക്കുകയാണ്.വാഹനങ്ങള്‍ കുഴിയില്‍ചാടുമ്പോള്‍ കാല്‍നടക്കാര്‍ക്കുമേല്‍ മലിനജലം തെറിക്കുന്നത് പതിവാണ്.അപകടസാധ്യതയുമുണ്ട്.സമീപകാലത്ത് നവീകരിച്ച റോഡാണ് അധികൃതരുടെ അനാസ്തമൂലം തകരുന്നത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...