കോതമംഗലം : സെൻ്റ് ജോർജ്ജ് സെൻറ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട് ആൻറ് ഗൈഡിൻ്റെ നേതൃത്വത്തിൽ ജോർജിയൻ രസക്കൂട്ട് എന്ന പേരിൽ കൊതിയൂറുന്ന രുചിക്കൂട്ടിൻ്റെ വിവിധ വിഭവങ്ങൾ അണിയിച്ചൊരുക്കി. സ്കൂൾ മാനേജർ റവ.ഡോ. തോമസ് ചെറു പറമ്പിൽ ഉദ്ഘാടനം ചെയ്തു. സ്കൗട്ട് ആൻറ് ഗൈഡ് കേഡറ്റുകളെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫ്,സ്റ്റാഫ് സെക്രട്ടറി ജയിൻ ജോസ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ വി. എസ് ആൻസി , ദീപ മേരി ജോൺ, ബെറ്റ്സി അറക്കൽ എന്നിവർ നേതൃത്വം നൽകി.
