Connect with us

Hi, what are you looking for?

NEWS

പെരിയാര്‍ വാലി കനാല്‍ ബണ്ട് റോഡുകള്‍ തകര്‍ച്ചയിലായിട്ട് പത്തുവര്‍ഷം

കോതമംഗലം: പെരിയാര്‍ വാലി കനാല്‍ ബണ്ട് റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ തകര്‍ച്ചയിലായിട്ട് പത്തുവര്‍ഷത്തിലേറെയാകുന്നു. കനാലുകളിലെ പോലും വാര്‍ഷിക അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം. കനാല്‍ കടുന്നു പോകുന്ന പ്രദേശത്തെ ആളുകള്‍ പ്രധാന റോഡിലേക്ക് ഉള്‍പ്പെടെ എത്താന്‍ ആശ്രയിക്കുന്നത് ബണ്ട് റോഡുകളാണ്. പലയിടത്തും ടാറിംഗ് തകര്‍ന്ന് റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായി. വീതി കുറഞ്ഞ ബണ്ട് റോഡുകള്‍ക്ക് ഇരുവശവും കാടുകയറി കിടക്കുന്നത് കാരണം വാഹനങ്ങള്‍ക്ക് കാഴ്ച മറയും. പുല്ലും ചെടികളും വളര്‍ന്നു നില്‍ക്കുന്ന വഴിയിലൂടെ പോയാല്‍ കാട്ടിലൂടെ പോകുന്ന പ്രതീതിയാണ്. മഴക്കാലമായതോടെ തകര്‍ന്ന റോഡിലെ ചെറുതും വലുതുമായ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും അപകടം സൃഷ്ടിക്കുന്നു. കാടും കുഴിയും കാരണം എതിരെ വരുന്ന വാഹനത്തിന് കടന്നു പോകാന്‍ സ്ഥലപരിമിതിയും വാഹനങ്ങളെ അപകടത്തിലാക്കുന്നുണ്ട്. കുഴി വെട്ടിച്ച് പോകുന്നതിനിടെ ഇരുചക്രവാഹന യാത്രികര്‍ക്കാണ് അപകടസാധ്യത കൂടുതല്‍. വഴിവിളക്കിന്റെ അഭാവത്തില്‍ രാത്രികാല സഞ്ചാരമാണ് ഏറ്റവും ബുദ്ധിമുട്ടാകുന്നത്.
ഇക്കുറി കനാലുകള്‍ നാല് മാസം മുന്‌പേ തുറന്നു. കനാലുകളിലെ വാര്‍ഷിക അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. കനാലിന്റെ പ്രതലത്തിലും ഇരുവശത്തും അടിഞ്ഞ് കൂടിയ ചെളിയും കാടും നീക്കേണ്ടതുണ്ട്. വര്‍ഷങ്ങളായി അനുവദിക്കുന്ന തുക കൊണ്ട് നാമമാത്ര പണികളെ നടത്താനാകൂ. കൂടുതല്‍ തുക അനുവദിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് വിവിധ കാരണം നിരത്തി ഒളിച്ചുകളി നടത്തുകയാണെന്നും ആക്ഷേപമുണ്ട്. ഭൂതത്താന്‍കെട്ടിന് സമീപം ചെങ്കരയില്‍ നിന്നു തുടങ്ങുന്ന മെയിന്‍ കനാലും, അയിരൂര്‍പ്പാടം അടിയോടി കവലയില്‍ നിന്ന് ഹൈ ലെവല്‍, ലോ ലെവല്‍ കനാലുകളായി തിരിഞ്ഞും, വിവിധ ബ്രാഞ്ച് കനാലുകളുടെയും നവീകരണത്തിന് 3.20 കോടി രൂപ ഫണ്ട് അനുവദിച്ചിട്ട് മാസങ്ങളായെങ്കിലും പണികള്‍ തുടങ്ങിയിട്ടില്ല. മുപ്പത് കിലോമീറ്റര്‍ റോഡ് ടാര്‍ ചെയ്യുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.

 

 

You May Also Like

NEWS

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കോടതി വിധി കേള്‍ക്കാൻ ജിഷയുടെ...

NEWS

കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുകള്‍ . ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ കെമിസ്ട്രീ ,മാത്തമാറ്റിക്സ്,സോഷ്യോളജി ,ഹിസ്റ്ററി,അറബിക് ,ഇംഗ്ലീഷ് ,വിഷയങ്ങളില്‍ ആണ് ഒഴിവുളളത് .ഇതിലേക്ക് ആയി യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 1976-79 ബി. എ. ഇംഗ്ലീഷ് ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമവും, ഗുരുവന്ദനവും 25 ശനിയാഴ്ച 10 ന് കോളേജ് സ്റ്റുഡന്റ്‌സ് സെന്ററിൽ നടക്കും. എം....

CRIME

പെരുമ്പാവൂര്‍: കഞ്ചാവ് കേസിലെ പ്രതിയെ ഒഡീഷയില്‍ നിന്നും പിടികൂടി. ഒഡീഷ റായ്ഗഡ പദംപൂര്‍ സ്വദേശി സാംസന്‍ ഗന്റ (33) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഒമ്പതിന്...