Connect with us

Hi, what are you looking for?

NEWS

സേവനങ്ങളില്‍ മാറ്റമില്ലാതെ കുടുബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയ പിണ്ടിമന പ്രാഥമികാരോഗ്യകേന്ദ്രം

കോതമംഗലം: പിണ്ടിമന പ്രാഥമികാരോഗ്യകേന്ദ്രം കുടുബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയതായി പ്രഖ്യാപിച്ചെങ്കിലും പ്രവർത്തനങ്ങളിലും സേവനങ്ങളിലും മാറ്റം ഉണ്ടായിട്ടില്ല. പിണ്ടിമന പഞ്ചായത്തിലെ മുത്തംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമീകാരോഗ്യകേന്ദ്രം കഴിഞ്ഞ ഏപ്രില്‍ പതിനേഴിനാണ് കുടുബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയത്.മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍വഴിയാണ് പ്രഖ്യാപവും ഉദ്ഘാടനവും നിര്‍വഹിച്ചത്.എന്നാല്‍ അന്നത്തെ ചടങ്ങ് അല്ലാതെ കുടുബാരോഗ്യമെന്ന നിലയിലുള്ള ഒരു പ്രവര്‍ത്തനവും ഇവിടെ നടപ്പായിട്ടില്ല.വൈകുന്നേരം ആറുവരെയുള്ള ഒ.പി.യാണ്,കുടുബാരോഗ്യകേന്ദ്രത്തിന്റെ പ്രധാന സേവനം.ഇതോടനുബന്ധിച്ചാണ് മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത്.പഴയതുപോലെ ഉച്ചക്ക് ഒന്നുവരെ മാത്രമാണ് ഇവിടെ ഇപ്പോഴും ഒ.പി.സേവനമുള്ളത്.്.ഒ.പി.സേവനം വൈകുന്നേരംവരെ ലഭിക്കണമെങ്കില്‍ മൂന്ന് ഡോക്ടര്‍മാര്‍ ഉണ്ടാകണം.പിണ്ടിമനയില്‍ ഇപ്പോഴും രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്.നിയമനം ലഭിച്ച മൂന്നാമത്തെയാള്‍ അവധിയെടുത്ത് പോയി.രണ്ട് ഡോക്ടര്‍മാരുടെ സേവനംപോലും പലപ്പോഴും ഉണ്ടാകാറില്ല.ഔദ്യോഗീക കാര്യങ്ങളുമായി ബന്ധപ്പെട്ടോ അവധിയെടുക്കുന്നതിനാലോ ഒരു ഡോക്ടര്‍ ഇല്ലാതെവന്നാല്‍ ഒരു ഡോക്ടര്‍മാത്രമായി ചുരുങ്ങും.ആശുപത്രിയിലെത്തുന്ന പല രോഗികളും ചികിത്സ കിട്ടാതെ മടങ്ങേണ്ട സ്ഥിതിയുമുണ്ട്.വര്‍ഷങ്ങള്‍ക്ക് മുമ്പ് കിടത്തി ചികിത്സയണ്ടായിരുന്ന ആശുപത്രിയാണിത്.പിന്നീട് അധികാരികളുടെ അവഗണനമൂലം ഒ.പി.സേവനം മാത്രമായി ചുരുങ്ങി.കിടത്തിചികിത്സക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...