കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ദേഹോപദ്രവം ഏൽപ്പിച്ച പ്രതിയായ തൃക്കാരി വില്ലേജ് ആയക്കാട് കരയിൽ ആയക്കാട് അമ്പലത്തിൽ നിന്ന് സമീപം താമസിക്കുന്ന മുള്ളാട്ട് വീട്ടിൽ ശ്രീധരൻ നായർ മകൻ 43 വയസ്സുള്ള ശ്രീനിവാസൻ അറസ്റ്റിൽ.
30 8 2013 തീയതി വൈകിട്ട് 4 മണിയോടെ രോഗിയുമായി ആശുപത്രിയിൽ എത്തിയ ശ്രീനിവാസൻ വീൽചെയർ കൊണ്ടുവരാൻ വൈകി എന്നു പറഞ്ഞു സെക്യൂരിറ്റി ജീവനക്കാരൻ ആയ കൃഷ്ണൻകുട്ടി എന്നയാളെ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു. പരിക്കു പറ്റിയ കൃഷ്ണൻ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കോതമംഗലം പോലീസ് കേസെടുത്ത് ശ്രീനിവാസനെ അറസ്റ്റ് ചെയ്യുകയും, കോടതിയിൽ ഹാജരാക്കിയ ശ്രീനിവാസിനെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. പോലീസ് ഇൻസ്പെക്ടർ പിടി ബിജോയുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.