കോതമംഗലം :- കോതമംഗലത്ത് ഭക്ഷ്യവിഷബാധയുണ്ടായ സ്കൂളിൽ ഇന്ന്
ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
കോതമംഗലം തങ്കളം ഗ്രീൻ വാലി പബ്ലിക്ക് സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾകളെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കുടിവെള്ളത്തിൽ നിന്നുമാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ പോലെയുള്ള ആരോഗ്യപ്രശനങ്ങൾ നേരിട്ടതെന്നാണ് മാതാപിതാക്കളുടെ പരാതി.
കുട്ടികൾക്ക് കുടിക്കാൻ കൊടുക്കുന്ന വെള്ളത്തെക്കുറിച്ചും പാഴി പിടിച്ചു കിടക്കുന്ന അവസ്ഥയെക്കുറിച്ചും മാനേജ്മെന്റിനോട് പരാതി പറഞ്ഞെങ്കിലും അവഗണിക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി.
ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരായ Dr അശോക് കുമാർ, മനോജ്, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ ജലസ്രോതസുകൾ പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചു.
വെള്ളത്തിൻ്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പരിശോധന ഫലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് പറഞ്ഞു.
ഇപ്പോഴുണ്ടായ സംഭവത്തിൽ വേദനയുണ്ടന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും ആശുപത്രിച്ചെലവുകൾ വഹിക്കാൻ തയ്യാറാണെന്നും സ്കൂൾ ഡയറക്ടർ പ്രദീപ് കുര്യാക്കോസ് പറഞ്ഞു.