കോതമംഗലം: കോതമംഗലം അഗ്രികൾച്ചറൽ പ്രൊഡ്യൂസർ കമ്പനിയുടെ കർഷക ഓപ്പൺ മാർക്കറ്റ് ഉദ്ഘാടനവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു. കേരള ഗവൺമെന്റിന്റെ 2023ലെ ഏറ്റവും മികച്ച കാർഷിക പ്രൊഡ്യൂസർ കമ്പനിക്കുള്ള അവാർഡ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റ് വാങ്ങിയ കാപ്കോ ഭാരവാഹികളെ ആദരിച്ചുള്ള അനുമോദന സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. കാർഷിക ഉത്പന്നങ്ങളുടെ സംഭരണത്തിന്റെ ഉദ്ഘാടനം എം എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ വിന്നി വർഗീസ് നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി, നമ്പാർഡ് ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് മാനേജർ അജേഷ് ബാലു, എഫ് ഐ റ്റി ചെയർമാൻ ആർ അനിൽകുമാർ, കർഷക ഓപ്പൺ മാർക്കറ്റ് പാർട്ണർ കെന്നടി പീറ്റർ ഓ ലിയപ്പുറം, മുനിസിപ്പൽ കൗൺസിലർ എ ജി ജോർജ്, വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,വികസന കാര്യാ ചെയർമാൻ കെ എ നൗഷാദ്, ക്ഷേമ കാര്യ ചെയർ പേഴ്സൺ രമ്യ വിനോദ്, ആരോഗ്യകാര്യ ചെയർമാൻ കെ വി തോമസ്, പൊതുമരാമത്ത് ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ, വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ അഡ്വ ജോസ് വർഗീസ്, മുനിസിപ്പൽ കൗൺസിലർമ്മാരായ ഷെമീർ പനയ്ക്കൽ, പി ആർ ഉണ്ണികൃഷ്ണൻ, സിജോ വർഗീസ്, ഏലിയാമ്മ ജോർജ്, കോതമംഗലം എ ഡി എ അമ്പിളി സദാ നന്ദൻ, കോതമംഗലം എ എഫ് ഒ ഷിബി എൽ, കോതമംഗലം സെന്റ് ജെയിംസ് സി എസ് ഐ ചർച്ച് റവ ഡോ ജോസ് പാനയിൽ, കോതമംഗലം ഐ ഒ ബി മാനേജർ ബേസിൽ ബേബി, ഫെഡറൽ ബാങ്ക് മാനേജർ മെറിൻ പി ജോസ്, കെ എ ഡി എസ് പി സി എൽ തൊടുപുഴ ചെയർമാൻ കെ ജി ആന്റണി, തട്ടേക്കാട് അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മാനേജിംഗ് ഡയറക്ടർ സാബു വർഗീസ്, പെരിയാർവാലി സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ടി കെ ജോസഫ്, ഐശ്വര്യ ഫാർമേഴ്‌സ് ക്ലബ് കോതമംഗലം പ്രസിഡന്റ് കെ എം കോരചൻ, ഗ്രീമ്സ് റോഡ് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബിന്ദു ബെന്നി, റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ബാബു കൈപ്പിള്ളിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കാപ്‌കോ സി ഇ ഒ അഡ്വ സുനിൽ സിറിയക് പൂന്നാട്ട് സ്വാഗതവും കാപ്‌കോ ഫൗണ്ടർ ഡാമിപോൾ കൃതജ്ഞതയും പറഞ്ഞു.