കോതമംഗലം: കോതമംഗലത്തിന് സമീപം താമസസ്ഥലത്ത് ഇന്നലെ രാത്രി പോക്സോ കേസിലെ അതിജീവിതയായ ആദിവാസി പെൺകുട്ടി തൂങ്ങി മരിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർഭയ വഴി പുനരധിവസിപ്പിച്ച പെൺകുട്ടിയാണ് താമസസ്ഥലത്തെ ബാത്ത് റൂമിൽ ഷാളുപയോഗിച്ച് തൂങ്ങിയത്. ഉടനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും 10.45- ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടി രണ്ട് മാസം മുമ്പാണ് ഇവിടെ താമസമാക്കിയത്. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
