Connect with us

Hi, what are you looking for?

NEWS

സ്വാതന്ത്ര്യ സമര സേനാനി എം.ഐ വര്‍ഗീസിനെ ജില്ലാ കളക്ടര്‍ ആദരിച്ചു

കോതമംഗലം: ക്വിറ്റ് ഇന്ത്യ സമര വാര്‍ഷികത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനിയായ കോതമംഗലം, തങ്കളം മണ്ണാറപ്രായില്‍ ഷെവലിയാര്‍ എം.ഐ വര്‍ഗീസിനെ ജില്ലാ കളക്ടര്‍ എന്‍.എസ്. കെ ഉമേഷ് ആദരിച്ചു. തങ്കളത്തെ വസതിയില്‍ നേരിട്ടെത്തിയ കളക്ടര്‍ രാഷ്ട്രപതി ഭവനില്‍ നിന്ന് എത്തിച്ച അംഗവസ്ത്രവും പൊന്നാടയും അണിയിച്ചു. രാജ്യത്ത് ആകെ തിരഞ്ഞെടുക്കപ്പെട്ട അറുപത് സ്വാതന്ത്ര്യ സമര സേനാനികള്‍ക്കാണ് ഈ ആദരം നല്‍കുന്നത്. അതില്‍ കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് അദ്ദേഹം.രാജ്യത്തിന് വേണ്ടി പോരാടിയ ഇത്തരമൊരു വ്യക്തിയെ സര്‍ക്കാരിന് വേണ്ടി ആദരിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ അഭിമാനം തോന്നുന്നു എന്നും എല്ലാവിധ ആശംസകളും നേരുന്നു എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. അല്‍പ നേരം അദ്ദേഹവുമായും കുടുംബാഗങ്ങളുമായും ആശയവിനിമയം നടത്തിയ ശേഷമാണ് കളക്ടര്‍ മടങ്ങിയത്. കോതമംഗലം താലൂക്ക് തഹസില്‍ദാര്‍ റേച്ചല്‍.കെ.വര്‍ഗീസ് മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം: കേരളോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം മാർ ബേസിൽ ഗ്രൗണ്ടിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബുക്ക്‌ സ്റ്റാൾ ഉദ്ഘാടനം സാഹിത്യനിരൂപകൻ എൻ ഇ സുധീറും...

NEWS

കോതമംഗലം : കോതമംഗലം നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന അനാശ്രിതഃ ന്യൂറോ റീഹാബിലിറ്റേഷന്റെ സമന്വമായ പ്രവർത്തനത്തിന്റെ ഭാഗമായി 1 വർഷം മുൻപ് മരത്തിൽ നിന്ന് വീണു ചലനമില്ലാതെ കിടപ്പിലായിരുന്ന...

NEWS

കോതമംഗലം : നിധി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് നടന്ന മെഡിക്കൽ ക്യാമ്പ് ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോട്ടയം കാരിത്താസ്, അങ്കമാലി ലിറ്റിൽ ഫ്ലവർ, കോതമംഗലം മാർ ബസേലിയോസ്‌...

NEWS

കോതമംഗലം :മയക്കുമരുന്നിനെതിരെ പ്രതിരോധം തീർത്ത്  എന്ന ആശയവുമായി ലയൺസ് ഇന്റർനാഷണൽ 318 C യിൽ കോതമംഗലം ടൗൺ ലയൺസ് ക്ലബ്‌ പ്ലേ മേക്കർ ടർഫ് ഫുട്ബോൾ കോർട്ടിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരം ആൻ്റണി...

CRIME

കോതമംഗലം : വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു. കുളപ്പുറം മാടവന ജോഷി (48) യെയാണ് ശിക്ഷിച്ചത്. 2024 ഏപ്രിൽ മാസത്തിൽ രജിസ്റ്റർ...

NEWS

കോതമംഗലം : കുത്തു കുഴി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സർഗ്ഗ സ്കൂൾ ഓഫ് ആർട്സിൻ്റെ അവധിക്കാല പരിശീലന പരിപാടികളുടെ ഉദ്ഘാടനം ബാങ്കിൻ്റെ ഓഡിറ്റോറിയത്തിൽവെച്ച്ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു....

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ കം ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പൂർത്തീകരണത്തിനായി എം എൽ എ ഫണ്ട് 1,50,20,000 കോടി രൂപ വിനിയോഗിക്കാൻ പ്രത്യേക അനുമതി നൽകി സർക്കാർ ഉത്തരവായതായി...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലും മാലിപ്പാറയിലും കഴിഞ്ഞ ദിവസം രാത്രി കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കിലോമീറ്ററുകളോളം സഞ്ചരിച്ച ആനകള്‍ നിരവധി കൃഷിയിടങ്ങളിലും പുരയിടങ്ങളിലും കയറിയിറങ്ങി. പൈനാപ്പിള്‍, വാഴ, തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടുണ്ട്. മാലിപ്പാറയില്‍...

NEWS

കോതമംഗലം :കവളങ്ങാട്‌ ഗ്രാമപഞ്ചായത്തില്‍ അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്‌ 13-ല്‍ അള്ളുങ്കൽ കേന്ദ്രമാക്കിയാണ് പുതിയ റേഷന്‍കട അനുവദിച്ച്‌ ഉത്തരവായിട്ടുള്ളത്....

NEWS

കോതമംഗലം : ചേലാട് മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിലെ ഒലിവ് ട്രേഡേഴ്സ്, എയ്ഞ്ചൽ ഫാർമ മെഡിക്കൽ സ്റ്റോർ...

NEWS

കോതമംഗലം :കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും കെമിസ്ട്രിൽ ഡോക്ടറേറ്റ് നേടിയ പുതുപ്പാടി സ്വദേശിനി ഡോ.അശ്വതി പി.വി യെ ആൻറണി ജോൺ എം എൽ എ വീട്ടിലെത്തി അനുമോദിച്ചു. സി പി ഐ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് , കമ്പ്യൂട്ടർ സയൻസ്/ ഡാറ്റ അനലിറ്റിക്സ്,ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി, സൂവോളജി എന്നി വിഭാഗങ്ങളിൽ ഗസ്റ്റ്‌...

error: Content is protected !!