Connect with us

Hi, what are you looking for?

CRIME

വീട്ടില്‍ കയറി കത്തികാണിച്ചു ഭീഷണിപ്പെടുത്തി കവര്‍ച്ച: മൂന്ന് പേര്‍ പിടിയില്‍

പെരുമ്പാവൂര്‍: പണം വാങ്ങിച്ചത് തിരിച്ച് കൊടുക്കാത്തതിന്റെ പേരില്‍ വീട്ടില്‍ കയറി കത്തികാണിച്ചു ഭീഷണിപ്പെടുത്തി രണ്ട് മൊബൈല്‍ ഫോണുകളും മോട്ടോര്‍സൈക്കിളും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍. പിറവം വട്ടപ്പാറ പുത്തേറ്റ് കുര്യാക്കോസ് (ബെന്നി 38), ചാലക്കല്‍ കരിയാമ്പുറം മനാഫ് (35), കുട്ടമശേരി അമ്മാന്‍ കരത്തുണ്ടി ഷിഫാസ് (30). എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആറാം തീയതി രാത്രി 11 മണിക്ക് ചേലാമറ്റം ചൂണ്ടി ഭാഗത്തുള്ള വീട്ടില്‍ ആണ് സംഭവം ഉണ്ടായത്. മൂന്നാഴ്ച മുമ്പ് ഷിഫാസിന്റെ കയ്യില്‍ നിന്ന് വാങ്ങിയ 25000 രൂപ തിരിച്ചു കൊടുക്കാത്തതിനെ തുടര്‍ന്നാണ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. വധശ്രമം, റോബറി ഉള്‍പ്പെടെ എട്ട് കേസുകള്‍ മനാഫിനെതിരെയുണ്ട്. ആലുവ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ട ആളുമാണ്. ബെന്നിക്ക് ആലുവ കാക്കനാട് സ്റ്റേഷനില്‍ മോഷണത്തിനും, മലപ്പുറം എടവണ്ണയില്‍ വീട്ടില്‍ കേറി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കേസ് നിലവില്‍ ഉണ്ട്. മനാഫും ബെന്നിയും എടവണ്ണ കേസിലെ കൂട്ടു പ്രതികളാണ്. ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്, എസ്.ഐ.ജോസി.എം.ജോണ്‍സണ്‍, എസ്.സി.പി.ഒ മാരായ പി.എ.അബ്ദുല്‍ മനാഫ്, എം.എം സ.ധീഷ് , സി.പി.ഒ മാരായ കെ.എ.അഭിലാഷ്, കെ.വി.ഷിജു, ശ്രീജിത്ത് രവി, എം.ഇ.മനാഫ്, ജിഞ്ചു മത്തായി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

പാലക്കുഴ : പുലി ഭീതിയിൽ പാലക്കുഴ നിവാസികൾ. പഞ്ചായത്തിലെ മാറിക വഴിത്തല മേഖലയിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പടർന്നതോടെ ജനങ്ങൾ ഭീതിയിലാണ്. തിങ്കളാഴ്ച രാത്രിയാണ് വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്ത് പുലിയെ...

NEWS

കോതമംഗലം: വേനൽ കടുത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുമ്പോഴും മാതിരപ്പിള്ളി ക്ഷേത്രപ്പടിക്ക് സമീപം വാട്ടർ അതോരറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകി പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുന്നു. പുഴ വറ്റിയതിനതുടര്‍ന്ന് വിതരണം...

NEWS

കോതമംഗലം: ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം നടത്തി. നവ കേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ബോർഡിൻ്റെയും,വിദ്യകിരണം മിഷൻ്റെയും സഹകരണത്തോടെ അന്താരാഷ്ട്ര ജൈവ വൈവിധ്യ...