കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ പത്താം വാർഡ് സ്വദേശിയും പൊതുപ്രവർത്തകനും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘത്തിന്റെ വാരപ്പെട്ടി വില്ലേജ് സെക്രട്ടറിയുമായ റെജി തന്റെ പുരയിടത്തിൽ മുന്നൂറോളം ചുവട് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്ത് വിജയകരമായി വിളവെടുപ്പ് നടത്തി. ആദ്യ വിളവെടുപ്പ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ , വൈസ് പ്രസിഡന്റ് ബിന്ദു ശശി, വാർഡ് മെമ്പർ എം എസ് ബെന്നി, സി പി ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, മനോജ് നാരായണൻ , സി എം മീരാൻകുഞ്ഞ്, കൃഷി ഓഫീസർ ഇ എം മനോജ് തുടങ്ങിയവർ സംബന്ധിച്ചു.
