കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജില്‍ അക്ഷരി-അഖിലകേരള കവിതാപാരായണ മത്സരം സംഘടിപ്പിച്ചു. പുതു തലമുറയില്‍ കാവ്യാസ്വാദനം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോളേജിലെ മലയാളവിഭാഗമാണ് മത്സരം സംഘടിപ്പിച്ചത്. കോവിഡ് കാലത്ത് മുടങ്ങിപ്പോയ മത്സരം ഈ അക്കാദമിക വര്‍ഷം മുതല്‍ പുനരാരംഭിക്കുകയായിരുന്നു. അക്ഷരിയുടെ സമാപന യോഗത്തില്‍ തിരുവനന്തപുരം,നീറമണ്‍കര എന്‍ എസ് എസ് വനിതാ കോളേജിലെ മലയാള അധ്യാപികയും, മാമ്പഴം കവിത – റിയാലിറ്റി ഷോ വിജയിയുമായ ഡോ. ലക്ഷ്മി ദാസ് മുഖ്യാതിഥിയായിരുന്നു. മലയാളവകുപ്പാധ്യക്ഷ ഡോ. ആശാ മത്തായി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. സീന ജോണ്‍ എന്നിവര്‍ സമാപന യോഗത്തില്‍ പ്രസംഗിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഒന്നാം സ്ഥാനം അമല ഷിബു, മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി – സ്റ്റാറ്റിസ്റ്റിക്‌സ് ,മാര്‍ അത്തനേഷ്യസ് കോളേജ്, കോതമംഗലം. രണ്ടാം സ്ഥാനം അഞ്ജന പി.എച്ച് മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി. പെട്രോ കെമിക്കല്‍സ് ,അല്‍ അമീന്‍ കോളേജ് , എടത്തല. മൂന്നാം സ്ഥാനം നിരുപമ എസ് ചിരാത് (ഒന്നാം സെമസ്റ്റര്‍ -ബി.എ. ഇംഗ്ലീഷ് , സേക്രട്ട് ഹാര്‍ട്ട് കോളേജ് തേവര.