കോതമംഗലം: ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം എറണാകുളം ജില്ലയുടെ നേതൃത്വത്തില്‍ ഇന്‍ഫോ വാള്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നടത്തി. കോതമംഗലം സെന്റ്. അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.കരിയര്‍,പൊതു വിജ്ഞാനം, ആനുകാലികം, ശ്രദ്ധേയമായ പത്ര വാര്‍ത്തകള്‍ , സ്‌കൂള്‍ വാര്‍ത്തകള്‍, എന്‍ എസ് എസ് പ്രവര്‍ത്തന റിപ്പോര്‍ട്ട്, പ്രശസ്ത വ്യക്തികളുടെ വാക്കുകള്‍, ദിനാചരണങ്ങള്‍ സര്‍ഗസൃഷ്ടികള്‍, ലഘു പഠന കുറിപ്പുകള്‍, ഇവ എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകം തയ്യാറാക്കിയ ജനശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്ന പദ്ധതിയാണ് ഇന്‍ഫോ വാള്‍. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
കെ.വി. തോമസ്,എന്‍ എസ് എസ് എറണാകുളം ജില്ലാ കണ്‍വീനര്‍ അഭിലാഷ് ടി.പി ,സിസ്റ്റര്‍.മരിയാന്‍സി സിഎംസി(എഡ്യൂക്കേഷന്‍ സെക്രട്ടറി ഓഫ് പാവനാത്മ കോര്‍പ്പറേറ്റ് ഏജന്‍സി), ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനി മരിയ, സി എം സി പി റ്റിഎ പ്രസിഡന്റ് സോണി മാത്യു,വിവിധ എന്‍ എസ് എസ് യൂണിറ്റുകളിലെ പ്രിന്‍സിപ്പാള്‍മാര്‍, വിവിധ ക്ലസ്റ്ററുകളിലെ പി എ സി അംഗങ്ങള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു .പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍.ജെസീന സി എം സി സ്വാഗതവും കോതമംഗലം ക്ലസ്റ്റര്‍ പി എ സി മനോജ് റ്റി ബെഞ്ചമിന്‍ കൃതജ്ഞതയും പറഞ്ഞു.