കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച് മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ മരങ്ങൾ മണ്ണിൽ നിന്നും കൂടുതലായി ജലാംശം വലിച്ചെടുക്കുന്നത് മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും അലർജി മുതലായ രോഗങ്ങൾക്കും കാരണമാകാറുണ്ട് .അക്കേഷ്യാ മരങ്ങൾ വീടുകളിലേക്കും വാഹനങ്ങൾക്ക് മുകളിലേക്കും വൈദ്യുതി ലൈനിലേക്കും ഒടിഞ്ഞു വീഴുന്നതും വന്യ മൃഗങ്ങൾ മരങ്ങൾ തള്ളിമറച്ചിടുന്നതും അപകടങ്ങൾക്ക് കാരണമായിരുന്നു . 150 ഹെക്ടർ വരുന്ന അക്കേഷ്യാ തോട്ടങ്ങളിൽ നിന്നുമുള്ള മരങ്ങളാണ് മുറിച്ചു മാറ്റുന്നത് .മരം മുറിയ്ക്കൽ പ്രവർത്തിക്ക് ആന്റണി ജോൺ എം എൽ എ തുടക്കം കുറിച്ചു .ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ഔസേഫ് ,വാർഡ് മെമ്പർ സിബി എൽദോ,സജീവ് നാരായണൻ , റേഞ്ച് ഫോറെസ്റ് ഓഫീസർ ജിയോ ബേസിൽ പോൾ ,സെക്ഷൻ ഫോറെസ്റ് ഓഫീസർ ബിബിൻ ജോസഫ് ,ബീറ്റ് ഫോറെസ്റ് ഓഫീസർ മാരായ ജാക്സൺ പി എസ് , കണ്ണൻ എസ് ,രാജേഷ് കെ ആർ ,ബേസിൽ ചാക്കോ എന്നിവരും സന്നിഹിതരായിരുന്നു.
മരങ്ങൾ മുറിച്ചു മാറ്റുന്നതിന്റെ മുന്നോടിയായി പരമ്പരാഗത പൂജയായ പൊഴുതുമുറി നടത്തി. ആറുമാസമാണ് കരാർ കാലാവധിയെങ്കിലും പരമാവധി വേഗത്തിൽ മുറിച്ചു നീക്കൽ പ്രവർത്തി പൂർത്തീകരിക്കുന്നതിന് വേണ്ട നിർദ്ദേശം നൽകിയതായി എം എൽ എ പറഞ്ഞു.