കോതമംഗലം: മാതിരപ്പിള്ളിയില്‍ സ്വാന്തന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ആതുര വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ സ്തുത്വര്‍ഹമായ സേവനം കാഴ്ചവെക്കുന്ന സുന്നി യുവജനസംഘം മാതിരപ്പിള്ളി യൂണിറ്റിന് കീഴില്‍ മാതിരപ്പിള്ളി പള്ളിപ്പടിയില്‍ ആരംഭിക്കുന്ന സ്വാന്തന കേന്ദ്രത്തിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. സയ്യിദ് ശഹീര്‍ സഖാഫി അല്‍ ഐദ റൂസി അധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പര്‍ എ ജി ജോര്‍ജ് മെഡിക്കല്‍ കാര്‍ഡ് വിതരണം ചെയ്തു. മാതിരപ്പിള്ളി ജുമാമസ്ജിദ് പ്രസിഡന്റ് പി എം നൗഷാദ് റേഷന്‍ പദ്ധതി ഉദ്ഘാടനവും ടി എം ഇബ്രാഹിം, ഇബ്രാഹിം കെ എം, ശരീഫ് കെ എ, മുഹമ്മദ് ശാഫി എന്നിവര്‍ ഡയാലിസിസ് കാര്‍ഡ് ഉദ്ഘാടനവും ചെയ്തു. ചടങ്ങില്‍ സയ്യിദ് സുല്‍ഫുദ്ദീന്‍ ബാഖവി അല്‍ ഐ ദറൂസി,ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഉസ്മാന്‍ അഹ്‌സനി, ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി മീരാന്‍ സഖാഫി നെല്ലിക്കുഴി, കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി നൂറുദ്ദീന്‍ വെണ്ടുവഴി, എസ് വൈ എസ് കോതമംഗലം പ്രസിഡന്റ് നൂറുദ്ദീന്‍ സഖാഫി, എസ് വൈ എസ് കോതമംഗലം സെക്രട്ടറി സിറാജ് നെല്ലിക്കുഴി, എസ് എസ് എഫ് കോതമംഗലം പ്രസിഡന്റ് സ്വാദിഖ് അഹ്‌സനി, എസ് എസ് എഫ് കോതമംഗലം സെക്രട്ടറി മിന്‍ഹാസ്, ഇസ്മാ ഈല്‍ സഖാഫി നെല്ലിക്കുഴി, പ്രസിഡന്റ് സൈനുദ്ദീന്‍ ചാലില്‍, സെക്രട്ടറി മുസ്തഫ കമാല്‍, ട്രഷറര്‍ അബ്ദുല്ലത്തീഫ്,ഇമാം മാതിരപ്പിള്ളി ജുമാ മസ്ജിദ് ഷബീബ് ഫൈസി,ശംസുദ്ദീന്‍ കാവശ്ശേരി എന്നിവര്‍ പങ്കെടുത്തു.
You May Also Like
NEWS
കോതമംഗലം : നവംബർ 4 മുതൽ 11 വരെ കോതമംഗലത്തുൾപ്പെടെ 17 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കോതമംഗലത്തെത്തിയ എത്തിയ പ്രചാരണ ജാഥയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കോതമംഗലം ടൗണിലൂടെ...
NEWS
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...
NEWS
കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...
NEWS
കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ് അർഹനായി...