Connect with us

Hi, what are you looking for?

CRIME

നെല്ലിക്കുഴി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി

കോതമംഗലം: നിരന്തര കുറ്റവാളിയായ നെല്ലിക്കുഴി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി. ഇരമല്ലൂര്‍ നെല്ലിക്കുഴി മറ്റത്തില്‍ മഹിന്‍ ലാല്‍ (23) നെയാണ് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഡി ഐ ജി ഡോ: എ.ശ്രീനിവാസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോതമംഗലം, കുറുപ്പംപടി, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ആലുവ, പോലീസ് സ്റ്റേഷന്‍ പരിധികളില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടയല്‍, മോഷണം ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ ജനുവരിയില്‍ കോതമംഗലം പോലീസ്  സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 60 പേരെ നാട് കടത്തി. 82 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു.

 

You May Also Like

NEWS

എറണാകുളം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയില്‍ നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ധാരാളം അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനത്തിന്...

NEWS

പെരുമ്പാവൂർ : ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിൽ കൂടുതൽ...

NEWS

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗും ഐ. ഇ. ഇ. ഇ. കേരള ഘടകവും സംയുക്തമായി സംഘടിപ്പിക്കുന്ന “കമ്പ്യൂട്ടേഷണൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ (ഐ. ഇ. ഇ. ഇ. റയിസ് 2024)”...

NEWS

കോതമംഗലം: പശുവിൻ്റെ ഫോട്ടോകളിലെ വ്യത്യാസം ആരോപിച്ച് ക്ഷീര കർഷകന് ഇൻഷ്വറൻസ് കമ്പനി നിരസിച്ച ക്ലെയിമും നഷ്ടപരിഹാരവും കോടതി ചിലവും നൽകാൻ എറണാകുളം ഉപഭോക്തൃ കോടതി വിധി കോതമംഗലം ഇഞ്ചൂർ നിവാസി ക്ഷീരകർഷകൻ വേണു...