കോതമംഗലം: ആധുനിക കാലഘട്ടത്തില്‍ സൈബര്‍ സെക്യൂരിറ്റിയുടെ പ്രാധാന്യം തിരിച്ചറിയാതെ സമൂഹത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് ഇലക്‌ട്രോ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. എവ്ജീനിയ നൊവക്കോവ അഭിപ്രായപ്പെട്ടു. കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റഷ്യന്‍ പ്രൊഫസ്സര്‍. കോളേജിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ജൂണ്‍ 16, 17 തീയതികളില്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന പ്രവണതകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, തുടങ്ങി ഒട്ടേറെ മുന്‍ നിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 250 ഓളം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
മാര്‍ അത്തനേഷ്യസ് കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ഉപദേശകന്‍ ഡോ. രമേശ് ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, വജ്ര ജൂബിലി ജനറല്‍ കണ്‍വീനര്‍ ഡോ. സോണി കുര്യാക്കോസ്, കോണ്‍ഫറന്‍സ് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ബ്രിജേഷ് പോള്‍ എന്നിവര്‍ സംസാരിച്ചു.
കൊളംബിയ മിസ്സൗറി യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍ വെല്ലൂര്‍ എസ് ഗോപാലരത്‌നം, അമേരിക്കയിലെ ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍ വലീത് ഖലില്‍ തുടങ്ങി ഒട്ടേറെ പ്രഗത്ഭര്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പ്രഭാഷണം നടത്തുന്നതാണ്.
ചിത്രം -1
ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് റഷ്യന്‍ പ്രൊഫസ്സര്‍ എവ്ജീനിയ നൊവക്കോവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. മാര്‍ അത്തനേഷ്യസ് കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, എഐസിടിഇ അഡൈ്വസര്‍ ഡോ. രമേശ് ഉണ്ണികൃഷ്ണന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, കോണ്‍ഫറന്‍സ് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ബ്രിജേഷ് പോള്‍ എന്നിവര്‍ സമീപം.
ചിത്രം -2
ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് റഷ്യന്‍ പ്രൊഫസ്സര്‍ എവ്ജീനിയ നൊവക്കോവ ഉദ്ഘാടനം ചെയ്യുന്നു. മാര്‍ അത്തനേഷ്യസ് കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, എഐസിടിഇ അഡൈ്വസര്‍ ഡോ. രമേശ് ഉണ്ണികൃഷ്ണന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, വജ്ര ജൂബിലി ജനറല്‍ കണ്‍വീനര്‍ ഡോ. സോണി കുര്യാക്കോസ്, ഡോ. ബ്രിജേഷ് പോള്‍ എന്നിവര്‍ സമീപം.