കോതമംഗലം : കുട്ടമ്പുഴ എക്സെസ് റെയ്ഞ്ച് ഇൻസ്പെക്ടറും പാർട്ടിയും ബഹു. ഡെപ്യുട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ധേശ പ്രകാരം ഭൂതത്താൻകെട്ട്, വടാട്ടുപാറ എന്നീ വിനോദ സഞ്ചാര മേഖലകളിൽ പൊതുസ്ഥലത്ത് വെച്ച് മദ്യം കഴിക്കുന്നതായും അനധികൃത മദ്യവിൽപനയെ കുറിച്ചും അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിനുള്ള നിർദേശത്തെ തുടർന്ന് ഭൂതത്താൻകെട്ടിൽ നിന്നും വ്ട്ടുപാറക്ക് പോകുന്ന റോഡിൽ തുണ്ടത്തിൽ ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപം വെച്ച് വാഹന പരിശോധന നടത്തുന്ന നിടയിൽ വിൽപനടത്തുന്നതിനായി കൊണ്ടുവന്ന 20 കുപ്പി മദ്യവും മായി KL-44 C 3389 ബൈകിൽ കുട്ടമ്പുഴ വില്ലേജ് വടാട്ടുപാറകരയിൽ ഇടപ്പുളവൻ വീട്ടിൽ ആൻറണി മകൻ ബിജു ആന്റണിയെ (50/2023) അബ്കാരി കേസ്സിൽ പ്രതിയാക്കി റിമാൻറ് ചെയ്തു. പ്രതി മദ്യം ചെറിയ ബോട്ടിലുകളിലാക്കി കൂടിയ വിലക്ക് വിൽപ്പന നടത്തുന്നയാളാണ്. കേസ് കണ്ടെടുക്കുന്നതിന് എക്സൈസ് ഇൻസ്പെക്ടർ എസ് . മധു , പ്രിവന്റീവ് ഓഫീസർമാരായ അജി അഗസ്റ്റ്യൻ, T. അജയകുമാർ , CEO, ബിജു MV എന്നിവർ ഉണ്ടായിരുന്നു.