കോതമംഗലം : മാധ്യമ പ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളും , മാധ്യമ സ്വാതന്ത്ര്യത്തിനു നേരയുള്ള കടന്നാക്രമണവും തടയാൻ ശക്തമായ നിയമ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കൽ. സംഘടനയുടെ ഇരുപത്തിമൂന്നാമത് സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മേഖലാ പ്രസിഡൻ്റ് പി.എ സോമൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ലത്തീഫ് കുഞ്ചാട്ട് മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി ദീപു ശാന്താറാം, ട്രഷറർ ഐരൂർ ശശീന്ദ്രൻ, വൈസ് പ്രസിഡൻ്റ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു
മുതിർന്ന മാധ്യമ പ്രവർത്തകരായിരുന്ന കെ.പി ബാബു, എം.ജി രാമകൃഷ്ണൻ എന്നിവരെ ആദരിച്ചു.
