Connect with us

Hi, what are you looking for?

AUTOMOBILE

ഇരുചക്രവാഹനത്തില്‍ കുട്ടികളായാലും രണ്ട് പേരിൽ കൂടുതലാവുന്നത് നിയമലംഘനം; കോതമംഗലം മേഖലയിലെ നിരീക്ഷണ ക്യാമറകൾ നാളെ മുതൽ മിഴിതുറക്കും

കോതമംഗലം : സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കാനും ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനുമായി സ്ഥാപിക്കപ്പെട്ട എ.ഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം. ഇരുചക്രവാഹനത്തില്‍ കുട്ടികളായാലും രണ്ട് പേരിൽ കൂടുതലാവുന്നത് നിയമലംഘനമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് വെളിപ്പെടുത്തുന്നു. പ്രതിവർഷം ഒന്നര ലക്ഷത്തിലധികം റോഡ് അപകട മരണങ്ങളാണ് നമ്മുടെ രാജ്യത്തെ നിരത്തിൽ നടക്കുന്നത് അതിൽ ഇരയാകുന്നവരിൽ അധികവും രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങളാണ് എന്നുള്ളതാണ് ഏറ്റവും വേദനാജനകമായ വസ്തുത. ഹെൽമറ്റും സീറ്റ് ബെൽറ്റും അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗംകൊണ്ട് മാത്രം ഈ മരണത്തിൽ പകുതിയിലധികവും ഒഴിവാക്കാൻ കഴിയും എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇവ ധരിച്ചു എന്ന് ഉറപ്പാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വാഹന പരിശോധന അടക്കമുള്ള എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ. എന്നാൽ വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നത് നിരവധി പരിമിതികളുള്ളതാണ് അതേപോലെതന്നെ പലപ്പോഴും പരാതികൾക്കും ഇടയാക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് മാനുഷിക ഇടപെടൽ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയിലൂടെ ( Artificial intelligence Technology) റോഡ് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഇൻഫോഴ്സ്മെന്റ് സംവിധാനങ്ങളുടെ ആവശ്യകതയും പ്രസക്തിയും.

കേരള മോട്ടോർ വാഹന വകുപ്പ് നിരന്തരമായി നടത്തുന്ന കുറ്റമറ്റ രീതിയിലുള്ള എൻഫോഴ്സ്മെന്റ് സംവിധാനത്തിലെ പുതിയ കാൽവെപ്പാണ് വികസിത രാജ്യങ്ങളുടെ മാതൃകയിലുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറ സംവിധാനം ഉപയോഗിച്ചുള്ള വാഹന പരിശോധന. പ്രധാനമായും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ , ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത് , എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്. കൂടാതെ സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളും പരിശോധിക്കപ്പെടും . ഇതിനായി 675 ഏ ഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജയമായിട്ടുള്ളത്.

ജില്ലാ കൺട്രോൾ റൂമുകളിൽ നിന്ന് പ്രസ്തുത ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ കണ്ടെത്തുന്ന മറ്റ് കുറ്റങ്ങൾക്ക് കൂടി നോട്ടീസ് തയ്യാറാക്കി അയക്കാൻ കഴിയും. ഹൈ പീക്ക് ഔട്ട്പുട്ട് ഉള്ള ഇൻഫ്രാറെഡ് ക്യാമറകളാണ് എന്നുള്ളതിനാൽ രാത്രികാലങ്ങളിലും കഠിനമായ കാലാവസ്ഥകളിലും കൃത്യതയോടെ ദൃശ്യങ്ങൾ പകർത്താൻ കഴിയും. കൂടുതൽ കുറ്റകൃത്യങ്ങൾ പുതുതായി കൂട്ടിച്ചേർക്കാൻ പറ്റുന്ന രീതിയിലും നിലവിലുള്ള ഒഫൻസ് ഡിറ്റക്ഷൻ ആട്ടോമാറ്റിക് ആയി തന്നെ കൂടുതൽ കാര്യക്ഷമമായും എറർ സംഭവിക്കാത്ത രീതിയിലും സ്വയം അപ്ഡേറ്റ് ആവുന്ന രീതിയിലുള്ള ഡീപ്പ് ലേണിംഗ് ടെക്നോളജി (Deep Learning technology) അനുവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നതും തൽക്ഷണം തന്നെ ദൃശ്യങ്ങൾ പ്രധാന കൺട്രോൾ റൂമിലേക്ക് അയക്കുന്നതും അതുകൊണ്ടുതന്നെ ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നത് വളരെ എളുപ്പമാണ് എന്നതിനാൽ നിലവിലുള്ള ക്യാമറകളുടെ സ്ഥാനം നിരന്തരമായി പരിഷ്കരിക്കപ്പെട്ടേക്കാം.

പ്രധാന കൺട്രോൾ റൂമിൽ നിന്ന് എല്ലാ ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് നോട്ടീസ് തയ്യാറാക്കി വാഹനം ഉടമകൾക്ക് നൽകുകയും ചെയ്യും അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസിൽ ഇ ചെല്ലാൻ (E ചെല്ലാൻ ) സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും ആയത് സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള വിർച്ച്വൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്യും. ഇത് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനും മറ്റ് സർവീസുകൾ എടുക്കുന്നതിന് ഭാവിയിൽ പ്രയാസം സൃഷ്ടിച്ചേക്കാം. ഇത്തരത്തിലുള്ള ചെല്ലാനുകളെ സംബന്ധിച്ചുള്ള എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ആയത് അതാത് ജില്ലാ RTO എൻഫോഴ്സ്മെന്റ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ക്യാമറകൾ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും നോട്ടീസുകൾ തയ്യാറാക്കി അയക്കുന്നതിനും കൺട്രോൾ റൂമുകൾ സജ്ജമാക്കുന്നതിനും കെൽട്രോൺ ആണ് മോട്ടോർ വാഹന വകുപ്പുമായി കരാറിൽ പെട്ടിട്ടുള്ളത്. സംസ്കാര പൂർണ്ണമായ ഒരു സമൂഹ സൃഷ്ടിയും അതുവഴി വേദനാജനകമായ മരണങ്ങളുംഒഴിവാക്കുന്നതിനുള്ള നൂതനമായ ഒരു തുടക്കമായിരിക്കും ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകളുടെ വരവോടെ സാധ്യമാവുക.

എറണാകുളം ജില്ലയിൽ ക്യാമറ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങൾ

എറണാകുളം ഊന്നുകൾ
എറണാകുളം വിമലഗിരി കോളേജ് ജംഗ്ഷൻ
എറണാകുളം കോഴിപ്പള്ളി
എറണാകുളം കോതമംഗലം ഗവ ആശുപത്രി
എറണാകുളം നങ്ങേലി പടി

എറണാകുളം അറക്കപ്പടി
എറണാകുളം ആര്യങ്കാവ്
എറണാകുളം പുത്തൻകാവ്
എറണാകുളം അരൂർ തോപ്പുംപടി റോഡ്
എറണാകുളം കുമ്പളം പനങ്ങാട് പാലം
എറണാകുളം അരൂർ
എറണാകുളം നെട്ടൂർ
എറണാകുളം ഉദ്യംപേരൂർ
എറണാകുളം അലക്സാണ്ടർ പറമ്പിത്തറ പാലത്തിന് സമീപം
എറണാകുളം പരിപ്പ് ജങ്
എറണാകുളം തിരുവാങ്കുളം
എറണാകുളം കരിഗച്ചിറ
എറണാകുളം ആവോലി
എറണാകുളം ആനിക്കാട്
എറണാകുളം ഇരുമ്പനം
എറണാകുളം വാളകം
എറണാകുളം മുടിക്കൽ
എറണാകുളം മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ്
എറണാകുളം മറൈൻ ഡ്രൈവ്
എറണാകുളം കാളമുക്ക്
എറണാകുളം കടാതി
എറണാകുളം കക്കടശ്ശേരി
എറണാകുളം വാഴപ്പള്ളി
എറണാകുളം പട്ടിമറ്റം
എറണാകുളം ഞാറക്കൽ
എറണാകുളം മണ്ണൂർ
എറണാകുളം കീഴില്ലം

എറണാകുളം വരാപ്പുഴ പാലം – 1
എറണാകുളം വരാപ്പുഴ പാലം – 2
എറണാകുളം ഓടക്കാലി
എറണാകുളം താക്വാ നഗർ തണ്ടേക്കാട്
എറണാകുളം കൂനമ്മാവ്
എറണാകുളം ചെറുകുന്നം
എറണാകുളം പാത്തിപ്പാലം
എറണാകുളം പെരുമ്പാവൂർ സിഗ്നൽ എംസി റോഡ്
എറണാകുളം എഎം റോഡ് പെരുമ്പാവൂർ – 2
എറണാകുളം ഇരിങ്ങോൾ
എറണാകുളം എഎം റോഡ് പെരുമ്പാവൂർ – 1
എറണാകുളം മൂവാറ്റുപുഴ കെഎസ്ആർടിസി ജംക്‌ഷൻ
എറണാകുളം കടുവൽ ജങ്
എറണാകുളം ചെറായി പാടം
എറണാകുളം പെരുമ്പടന്ന നോർത്ത് പറവൂർ
എറണാകുളം മന്നം
എറണാകുളം താമര വളവ് വടക്കൻ പറവൂർ
എറണാകുളം മാഞ്ഞാലി പാലം
എറണാകുളം അത്താണി
എറണാകുളം നായത്തോട്, മറ്റൂർ എയർപോർട്ട് റോഡ്
എറണാകുളം മറ്റൂർ
എറണാകുളം കാലടി മലയാറ്റൂർ റോഡ്
എറണാകുളം മാല്യങ്കര
എറണാകുളം TELK – 2
എറണാകുളം TELK – 1
എറണാകുളം മൂത്തകുന്നം
എറണാകുളം വേങ്ങൂർ
എറണാകുളം അങ്കമാലി nh jn
എറണാകുളം അങ്ങാടിക്കടവ്
എറണാകുളം കിടങ്ങൂർ
എറണാകുളം കരയാംപറമ്പ് – 1
എറണാകുളം കരയാംപറമ്പ് – 2

You May Also Like

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നെവിൻ പോൾ , വിജയ് മെർച്ചൻ്റ് ട്രോഫിക്കുള്ള (അണ്ടർ 16) കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടി. എറണാകുളം, ഇടുക്കി ,തൃശ്ശൂർ...

NEWS

കോതമംഗലം: നേര്യമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ തിരയിളക്കം പോലെ പ്രതിഭാസം. കിണറിലെ തിരയിളക്കത്തില്‍ വീട്ടുകാരും സമീപവാസികളും ആശങ്കയില്‍. നേര്യമംഗലം നവോദയ വിദ്യാലയത്തിന് സമീപം മറ്റത്തില്‍ കുമാരന്റെ വീടിനോട് ചേര്‍ന്ന കിണറ്റിലാണ് വെള്ളം അടിയില്‍നിന്ന്...

NEWS

കോതമംഗലം: കേരള ഫ്ലോറിംഗ് ട്രെഡ് യുണിയൻ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് കാമ്പയിനും വിതരണവും കോതമംഗലത്ത് വച്ച് നടന്നു.കെ.എഫ്.ടി.യു കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് ബിജു വട്ടപറമ്പിലിൻ്റെ അധ്യക്ഷതയിൽ കോതമംഗലം...

NEWS

കോതമംഗലം : ഹൈറേഞ്ചിൻ്റെ കവാടമായ കോതമംഗലത്തിൻ്റെ മണ്ണും മനസ്സും തൊട്ടറിഞ്ഞ് പോരാട്ടത്തിന്റെ പുത്തൻ വഴികൾ തുറന്ന് സിപിഐ എം കോതമംഗലം ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം. പ്രത്യേകം സജ്ജമാക്കിയ രക്തസാക്ഷി നഗറിൽ മുതിർന്ന...

NEWS

കോതമംഗലം : മലയിൻകീഴ് ഫാദർ ജെ ബി എം യു പി സ്കൂളിൽ ജെബിഎം കിഡ്സ് ഡേ & മെറിറ്റ് ഡേ ആഘോഷിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ...

NEWS

കീരംപാറ: സെൻറ് സെബാസ്റ്റ്യൻസ് ഇടവകയിൽ വിവാഹത്തിന്റെ 25, 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികളുടെ ജൂബിലി ആഘോഷിച്ചു. ചടങ്ങിന് മുന്നോടിയായി നടന്ന ദിവ്യബലിയിൽ ജൂബിലിയേറിയൻസ് കാഴ്ചയർപ്പണം നടത്തി. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ മുഖ്യ...

NEWS

കോതമംഗലം: താലൂക്കിലെ റേഷൻ വ്യാപാരികൾ റേഷൻ കടകൾ അടച്ചിട്ട് താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.റേഷൻ വ്യാപാരികളുടെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ കമ്മീഷൻ തുക അനുവദിക്കുക,സർക്കാർ പ്രഖ്യാപിച്ച ഓണക്കാല ഉത്സവ ബത്ത...

NEWS

പെരുമ്പാവൂർ : നിയോജകമണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിൽ എല്ലാം മെമ്പർമാർ ആവശ്യപ്പെടുന്നതിനനുസരിച്ച് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു വരുന്നതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു .തസ്കര ശല്യവും സാമൂഹ്യവിരുദ്ധരുടെ ശല്യവും ഇല്ലാതാക്കുന്നതിന് വേഗത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ...

CRIME

പോത്താനിക്കാട്: വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ദേവികുളം പള്ളിവാസല്‍ അമ്പഴച്ചാല്‍ കുഴുപ്പിള്ളില്‍ വീട്ടില്‍ അലി(50) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ കുടുംബമായി താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ ജൂലൈയില്‍...

NEWS

കോതമംഗലം :- കാർഷിക, പരിസ്ഥിതി മേഖലകളിൽ വൻ കുതിപ്പിന് കാരണമായേക്കാവുന്ന ട്രീ സ്പെയ്ഡ് രൂപകൽപ്പന ചെയ്ത് ശ്രദ്ധേയനായിരിക്കുകയാണ് കോതമംഗലം MA എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകൻ പ്രകാശ് എം കല്ലാനിക്കൽ. കോതമംഗലം MA എൻജിനീയറിങ്...

NEWS

കോതമംഗലം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി യും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കി വരുന്ന സ്വപ്നഭവനം പദ്ധതിയുടെ ഭാഗമായി കോതമംഗലം ടൗൺ ലയൺസ് കവളങ്ങാട് കോളനിപ്പടിയിൽ നിർമ്മിച്ചു നൽകുന്ന ഭവനത്തിന് ലയൺസ്...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി “പീസ് വിത്തൗട്ട് ലിമിറ്റ് “എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ തലത്തിൽ ഇടപ്പള്ളി ലുലു മാളിൽ നടത്തിയ ചിത്രരചന മൽസരത്തിൽ കോതമംഗലം ഗ്രേറ്റർ ലയൺസ്...

error: Content is protected !!