കോതമംഗലം :- രാജ വിളംബരത്തിൻറെ ഇരുനൂറാം വാർഷികം 22- ന് നേര്യമംഗലം റാണിക്കല്ലിൽ നടക്കുമെന്ന് കിഫ ജില്ല പ്രസിഡൻ്റ് കോതമംഗലത്ത് അറിയിച്ചു. നേര്യമംഗലം മുതൽ കമ്പം വരെ കാടുവെട്ടിത്തെളിച്ച് ഏലം കൃഷിചെയ്യാൻ 1822 ഏപ്രിൽ 22 ന്, 200 വർഷം മുമ്പ് മഹാറാണി ഗൗരി പാർവ്വതി ഭായി തമ്പുരാട്ടി പുറപ്പെടുവിച്ച തിരുവെഴുത്ത് വിളംബരമാണ് അതിനുമുമ്പും ഇടുക്കിയിൽ ജനവാസം ഉണ്ടായിരുന്നു എങ്കിലും ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിൻറെ ആധികാരിക രേഖയായി പരിഗണിച്ചുപോരുന്നത്.
വാർഷിക ആഘോഷത്തിൻറെ സമാപന സമ്മേളനം 22 – ന് രാവിലെ 11.00 മണിക്ക്, കിഫ് ഇടുക്കി, എറണാകുളം ജില്ലാ കമ്മറ്റികൾ സംയുക്തമായി നേര്യമംഗലം റാണിക്കല്ലിൽ പുഷ്പാർച്ചന നടത്തി ആചരിക്കും. തുടർന്ന് കുട്ടമ്പുഴയിൽ വൈകിട്ട് 4.00 ന് നടക്കുന്ന ജന – സൗഹൃദ സദസ്സിൽ കാർഷിക മേഖല ഇന്ന് അഭിമുഘീകരിക്കുന്ന ആനുകാലിക പ്രതിസന്ധികൾ വിശദമായി ചർച്ച ചെയ്യും.