Connect with us

Hi, what are you looking for?

CHUTTUVATTOM

എം.എ.കോളേജിൽ യാത്രയയപ്പ് സമ്മേളനം

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് ദീർഘകാലത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മൃദുല വേണുഗോപാൽ എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സീനിയർ ക്ലാർക്ക് റ്റിറ്റി ജേക്കബ് എന്നിവർക്ക് യാത്രയയപ്പു നൽകി.കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന പ്രൗഢഗംഭീരമായ യോഗത്തിൽ എം.എ.കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അധ്യക്ഷത വഹിച്ചു.പ്രമുഖ ഗാന്ധിയനും, ഗ്രന്ഥകാരനും,എം.ജി സർവകലാശാല സ്‌കൂൾ ഓഫ്‌ ഗാന്ധിയൻ തോട്ട്‌ ആൻഡ്‌ ഡവലപ്‌മെന്റ്‌ സ്‌റ്റഡീസ് മുൻ ഡയറക്ടറുമായ പ്രൊഫ. ഡോ. എം. പി. മത്തായി മുഖ്യ പ്രഭാഷണം നടത്തി. സോഷ്യോളജി വിഭാഗം മേധാവി ഡോ. ഡയാന മാത്യൂസ് സ്വാഗതവും, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പ്രധാന സന്ദേശവും നൽകി.വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് നിർവഹിച്ചു.യോഗത്തിൽ റിട്ട. ടിച്ചേഴ്സ് ഫോറം സെക്രട്ടറി പ്രൊഫ.കെ. എം. കുര്യക്കോസ്, റിട്ട.നോൺ ടീച്ചിങ് സ്റ്റാഫ് പ്രതിനിധി ടി. ജി. ഹരി, ജൂനിയർ സൂപ്രണ്ട് വി.ഇ. ദീപു , കോളേജ് യൂണിയൻ ചെയർപേഴ്സൺ പവിത്ര. കെ. ആർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ചിത്രം :എം. എ. കോളേജിൽ നിന്ന് ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മൃദുല വേണുഗോപാലിനു കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് ഉപഹാരം സമർപ്പിക്കുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, പ്രൊഫ. ഡോ. എം. പി. മത്തായി, പ്രൊഫ. കെ. എം. കുര്യക്കോസ്, ഡോ. ഡയാന മാത്യൂസ്, ടി. ജി. ഹരി, വി. ഇ. ദീപു, പവിത്ര കെ. ആർ എന്നിവർ സമിപം

You May Also Like

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ വന്യമൃഗ ശല്യത്തെ പ്രതിരോധിക്കുന്നതിനായി സർക്കാർ പ്രത്യേകമായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം ബന്ധപ്പെട്ട ഡി എഫ് ഒ മാർ ഉറപ്പുവരുത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

അടിവാട് പുഞ്ചക്കുഴിയിൽ സാദിഖിന്റെ വാഴത്തോട്ടത്തിൽനിന്നും 46 ഏത്തവാഴക്കുലകൾ കഴിഞ്ഞ രണ്ട് രാത്രികളിലായി മോഷണംപോയി. പഞ്ചായത്തിലെ മാതൃക സമ്മിശ്ര കർഷകനായി കൃഷിഭവൻ തെരഞ്ഞെടുത്തിട്ടുള്ള സാദിഖ് അടിവാട് എംവിഐപി കനാൽ റോഡിന് സമീപം ഉള്ളിയാട്ട് താഹയുടെ...

NEWS

കോതമംഗലം: സിസ്റ്റേഴ്‌സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട് സന്യാസ സമൂഹത്തിന്റെ കോതമംഗലം സെന്റ്റ് വിൻസെൻ്റ് പ്രോവിൻസ് അംഗമായ സി. ആൽബർട്ട് പറയന്നിലം എസ്. ഡി. (91) നിര്യാതയായി. സംസ്ക്കാരം 03/01/2025 വെള്ളിയാഴ്‌ച വൈകിട്ട് 3.00...

NEWS

വാട്ടർഫോർഡ് : അയർലൻഡിൽ സന്ദർശനത്തിന് പോയ കോഴിപ്പിള്ളി സ്വദേശി സന്ദർശനത്തിനിടെ അയർലണ്ടിൽ വച്ചു മരണമടഞ്ഞു. കോഴിപ്പിള്ളി പടിഞ്ഞാറേകാക്കുടിയിൽ ഏലിയാസ് ജോൺ (67)ആണ് മരണമടഞ്ഞത്. അയർലൻഡിലെ വാട്ടർഫോർഡ് താമസിക്കുന്ന കോതമംഗലം മകൻ ബേസിൽ രാജിന്റെ...

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ ചിറയ്ക്കു സമീപം പാർക്കിംഗ് ഏരിയ നിർമ്മാണത്തിന് സർക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പാർക്കിംഗ് ഏരിയ ഇന്റർലോക്ക് വിരിച്ച്...

NEWS

കോതമംഗലം :ജനകീയ സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് എച്ച് എസ് അയ്യങ്കാവിൽ പായസ ചലഞ്ച് സംഘടിപ്പിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,കൗൺസിലർമാരായ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 6,80,000 രൂപ ചെലവില്‍ റോഡിന് വീതികൂട്ടി അരുക്കെട്ടി കോണ്‍ക്രീറ്റ് ചെയ്ത ലത്തീന്‍പള്ളിപ്പടി – പുല്ലന്‍പടി റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ നായര്‍ നിര്‍വഹിച്ചു....

NEWS

കോതമംഗലം: ക്രിസ്തുമസിന് ശാന്തിയുടെയും പ്രത്യാശയുടെയും സന്ദേശത്തോടൊപ്പം ദാരിദ്ര്യത്തിന്റെയും അതിജീവനത്തിന്റെയും സന്ദേശം കൂടി ഉണ്ട് എന്ന് ഡോക്ടര്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കോതമംഗലം കല സാംസ്കാരിക സംഘടനയുടെ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത്...

NEWS

പയറ്റുകളരി മർമ്മ ചികിത്സ അസോസിയേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല കളരിപ്പയറ്റ് മത്സരത്തിൽ ഇരട്ട സ്വർണം നേടിയ നിവേദ്യ പ്രവീണിനെ ആദരിച്ചു. ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികളുടെ കാൽസാധകം ഒറ്റച്ചുവട് എന്നീ മത്സരങ്ങളിലാണ് നിവേദ്യ...

NEWS

കോതമംഗലം : മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട അമര്‍ ഇബ്രാഹിമിന്റെ കുടുംബാംഗങ്ങളെ ആന്റണി ജോണ്‍ എംഎല്‍എ, പി.ജെ ജോസഫ് എംഎല്‍എ എന്നീവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. അമറിന്റെ ഭവനത്തിലെത്തിയ എംഎല്‍എമാരുടെ സംഘം...

NEWS

കോതമംഗലം: വേട്ടാമ്പാറ സെയിന്റ് സെബാസ്റ്റ്യൻ പള്ളിയിൽ രജത ജൂബിലി തിരുനാളിന് ബിഷപ്പ് മാർ ജോർജ് മഠത്തി കണ്ടത്തിൽ കോടിയേറ്റി. വികാരി ഫാ. ജോഷി നിരപ്പേൽ, ഫാ. ജോസ് പുളിക്കകുന്നേൽ, ഫാ. ലിജോ പുളിക്കൽ...

NEWS

കോതമംഗലം: വന്യമൃഗ ശല്യം മൂലം പ്രത്യേകിച്ച് കാട്ടാനഭീതി മൂലം പൊറുതിമുട്ടുന്ന സാധാരണ ജനത്തിന്റെ ഗതികേടിന്റെ പ്രതീകമാണ് മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിക്കാനിടയായ സംഭവം എന്ന് കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപത സമിതി....

error: Content is protected !!