കുട്ടമ്പുഴ : ഓൺലൈൻ കച്ചവടം മുഖേന പണം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി പനാട്ടുതോട്ട ബാലസുബ്രഹ്‌മണ്യൻ (27), തെങ്കാശി തലൈവൻകോട്ടെ മുത്തുരാജ് (33) എന്നിവരെയാണ് ആലുവ സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. 2022 സെപ്റ്റംബറിൽ നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി ഭാഗത്തുള്ള സ്ത്രീയുമായി വാട്ട്സ് ആപ്പ് വഴി ബന്ധപ്പെട്ട പ്രതികൾ വെബ് ലിങ്ക് വഴി സാധനങ്ങൾ വാങ്ങിപ്പിച്ച് മറ്റൊരാൾക്ക് കൊടുക്കുന്നതു വഴി സാധനങ്ങളുടെ വിലയും, കമ്മീഷനും പരാതിക്കാരിക്ക് ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവർ ആവശ്യപ്പെട്ടത് പ്രകാരം ഇവരുടെ യു.പി.ഐ ഐഡികളിലേക്കും, ബാങ്ക് അക്കൗണ്ടുകളിലേക്കും വിവിധ ദിവസങ്ങളിലായി 19,17,874 രൂപ പരാതിക്കാരിയിൽ നിന്നും കൈമാറ്റം ചെയ്യിച്ചിട്ട് പണം തിരികെ നൽകാതെ കബളിപ്പിക്കുകയായിരുന്നു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശാനുസരണം രൂപികരിച്ച കുട്ടമ്പുഴ പോലീസ്പ്ര ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘം ഇവരെ തമിഴ്നാട്ടിൽ നിന്നുമാണ് പിടികൂടിയത്, വിവിധ പോലീസ് സ്റ്റേഷനുകളിലായി മറ്റ് നിരവധി കേസുകൾ ഇവർക്കെതിരെ നിലവിലുണ്ട്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ വിവേക് കുമാർ IPS രൂപീകരിച്ച പ്രത്യേക സ്വാകഡിലെ സൈബർ ഇൻസ്‌പെക്ടർ ലത്തീഫ് എംപി, കുട്ടമ്പുഴ ഇൻസ്‌പെക്ടർ ഷൈൻ എസ്, SCPO സുഭാഷ് ചന്ദ്രൻ, CPO അഭിലാഷ് ശിവൻ, സൈബർ സ്റ്റേഷനിലെ SCPO ഐനീഷ് പി സ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക👇